29 March 2024 Friday

ആലംകോട് പഞ്ചായത്തില്‍ പ്രചരണം നടത്തിയ സ്ഥാനാര്‍ത്ഥിക്ക് കോവിഡ് ജീവനക്കാരന് കോവിഡ് ചങ്ങരംകുളത്ത് ടെക്സ്റ്റൈല്‍സ് അടച്ചു

ckmnews

ആലംകോട് പഞ്ചായത്തില്‍ പ്രചരണം നടത്തിയ സ്ഥാനാര്‍ത്ഥിക്ക് കോവിഡ്


ജീവനക്കാരന് കോവിഡ് ചങ്ങരംകുളത്ത് ടെക്സ്റ്റൈല്‍സ് അടച്ചു


ചങ്ങരംകുളം:ആലംകോട് നന്നംമുക്ക് പഞ്ചായത്തുകളില്‍ കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിക്കുന്നു.ആലംകോട് പഞ്ചായത്തില്‍  പ്രചരണം നടത്തിയ ബ്ളോക്ക് സ്ഥാനാര്‍ത്ഥിക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചു.പ്രചരണരംഗത്ത് സജീവമായവരും രോഗലക്ഷണങ്ങള്‍ അനുഭവപ്പെടുന്നവരും കോവിഡ് ടെസ്റ്റ് നടത്തണമെന്ന് ഹെല്‍ത്ത് വിഭാഗം അറിയിച്ചിട്ടുണ്ട്.ടെക്സ്റ്റൈല്‍സ് ജീവനക്കാരന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.ചങ്ങരംകുളം ബസ്റ്റാന്റ് റോഡിലെ അഫര്‍ സില്‍ക്സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്.ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സ്ഥാപനം താല്‍കാലികമായി അടച്ചു.