28 March 2024 Thursday

ക്രിസ്മസ് അടുത്തതോടെ വീടുകളിൽ പുൽക്കൂടുകൾ ഒരുക്കി കുരുന്നുകൾ

ckmnews

ക്രിസ്മസ് അടുത്തതോടെ വീടുകളിൽ പുൽക്കൂടുകൾ ഒരുക്കി കുരുന്നുകൾ 


ക്രിസ്തുമസിന് രണ്ട് ദിവസം മാത്രം ബാക്കി നിൽക്കേ പുൽക്കൂട് ഒരുക്കുന്ന തിരക്കിലാണ് കുരുന്നുകൾ.കൂട്ടുകാരൊത്തും വീട്ടുകാരുമായി ചേർന്നുമാണ് കുട്ടികളുടെ നേതൃത്വത്തിൽ  പുൽക്കൂട് ഒരുങ്ങുന്നത്. ഉണ്ണിയേശുവും മാതാവും കിടാവുകളും നക്ഷത്രങ്ങളും വർണ്ണ ഗോളും

മാല ബൾബുകളും ഒരുക്കിയാണ് ക്രസ്മസ് ആഘോഷത്തിനായി തയ്യാറെടുക്കുന്നത്. 

മുൻ വർഷങ്ങളെ അപേക്ഷിച്ച് കോവിഡ് പ്രതിസന്ധിയിൽ കരോളും 

മറ്റ് ആഘോഷപരിപാടികളും 

നിറം മങ്ങിയെങ്കിലും പുൽക്കൂട് ഒരുക്കുന്നതിൽ 

ആരും തന്നെ പിറകോട്ട് പോയിട്ടില്ല എന്ന വിധത്തിലാണ്

എല്ലാ പ്രദേശത്തും ജാതിമത 

വ്യത്യാസമില്ലാതെ

വീടുകളിൽ പുൽക്കൂട് ഒരുക്കി കൊണ്ടിരിക്കുന്നത്.