20 April 2024 Saturday

കപ്പൂര്‍ പള്ളങ്ങാട്ടുചിറയില്‍ കാട്ടുപന്നി ശല്ല്യം രൂക്ഷമാവുന്നു

ckmnews

കപ്പൂര്‍ പള്ളങ്ങാട്ടുചിറയില്‍ കാട്ടുപന്നി ശല്ല്യം രൂക്ഷമാവുന്നു


ചങ്ങരംകുളം: കപ്പൂർ പള്ളങ്ങാട്ടുചിറയിൽ കാട്ടുപന്നിശല്ല്യം രൂക്ഷമാവുന്നു.കഴിഞ്ഞ ദിവസം കാട്ടുപന്നികള്‍ പ്രദേശത്ത് കാര്‍ഷിക വിളകള്‍ നശിപ്പിച്ചു.കാരിപ്പാപറമ്പിൽ ബാലൻ പാറയിൽ, ബാവ പരുവാണത്ത് ഇക്ബാൽ തുടങ്ങിയവരുടെ ഇരുപതോളം നേന്ത്രവാഴകളാണ് നശിപ്പിച്ചത്. പന്നികളും കുട്ടികളും കൂട്ടമായി കൃഷിയിടത്തിൽ എത്തി വാഴ കുത്തിമറിച്ച് ഇളംകൂമ്പ് തിന്ന് മടങ്ങുകയാണ്. പന്നി ശല്യം കാരണം കൃഷിയിടത്തിൽ കളർ ലൈറ്റുകളും മറ്റും സ്ഥാപിക്കുന്നത് ആളുകൾ പതിവാക്കിയിരിക്കുന്നു. അധികം കാടു പ്രദേശമല്ലാത്ത സ്ഥലത്ത് പന്നികളുടെ എണ്ണം വർധിക്കുന്നത് കൃഷിക്കാരിൽ ആശങ്കയുണ്ടാക്കുന്നു. വനം വകുപ്പിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് കൃഷിക്കാർ.