09 December 2022 Friday

സൈക്കിളില്‍ കാറിടിച്ച് തങ്ങൾപ്പടി സ്വദേശിയായ പത്രവിതരണക്കാരൻ മരിച്ചു

ckmnews

സൈക്കിളില്‍ കാറിടിച്ച് തങ്ങൾപ്പടി സ്വദേശിയായ പത്രവിതരണക്കാരൻ മരിച്ചു


ചങ്ങരംകുളം:സൈക്കിളില്‍ കാറിടിച്ച് തങ്ങൾപ്പടി സ്വദേശിയായ പത്രവിതരണക്കാരൻ മരിച്ചു.അണ്ടത്തോട്, തങ്ങൾപ്പടി സ്വദേശി വട്ടേക്കാട് ഷംസുദ്ധീൻ ആണ് ഇന്ന് രാവിലെയുണ്ടായ അപകടത്തിൽ  മരിച്ചത്.പൊന്നാനി-ചാവക്കാട് ദേശീയപാതയിൽ കാപ്പിരിക്കാട് സെൻ്ററിൽ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന ഷംസുദ്ധീനെ കാറ് ഇടിച്ചാണ് അപകടമുണ്ടായത്.രാവിലെ 6 മണിയോടെ പത്രവിതരണത്തിനായി ഇറങ്ങിയ ശംസുദ്ധീനെ  കാർ ഇടിക്കുകയും,നിർത്താതെ പോയ കാർ യാത്രക്കാർ പോലീസിൽ കീഴടങ്ങുകയുമായിരുന്നു.പൊന്നാനി താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോലീസ് നടപടി ക്രമങ്ങൾക്കു ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.

ckmnews