20 April 2024 Saturday

ഇടശ്ശേരി പുരസ്‌കാരം ചങ്ങരംകുളം ആലംകോട് സ്വദേശി ഡോക്ടര്‍സൂരജക്ക്

ckmnews


ചങ്ങരംകുളം:2020 ലെ ഇടശ്ശേരി അവാർഡ് ചങ്ങരംകുളം ആലംകോട് സ്വദേശിനി ഡോക്ടര്‍ ഇ.എം.സുരജക്ക് ലഭിച്ചു. കവിതയിലെ കാലവും കാല്പാടുകളും എന്ന കൃതിക്കാണ്  പുരസ്കാരം. വാക്കിലെ നേരങ്ങൾ (ഡോ.എൻ അജയകുമാർ),കവിതയുടെ വിധ്വംസകത (ഡോ.എസ്.എസ്.ശ്രീകുമാർ),  വൈലോപ്പിളളിക്കവിത ഒരു ഇടതുപക്ഷവായന (ഡോ പി.സോമൻ)എന്നിവയാണ് മറ്റു കൃതികൾ.മലയാളകവിതയുടെ പല കാലങ്ങളെക്കുറിച്ചുള്ള സഞ്ചാരമാണ് കവിതയിലെ കാലവും കാല്പാടുകളും എന്ന പുസ്തകം.പൂന്താനം മുതൽ പി.എൻ ഗോപീകൃഷ്ണൻ വരെയുള്ള പത്തു കവികളെക്കുറിച്ചുള്ള വായനയാണ് കവിതയിലെ കാലവും കാല്‍പാടുകളും.മലപ്പുറം ജില്ലയിലെ ആലങ്കോട് സ്വദേശിയായ സുധീറിന്റെ ഭാര്യയാണ്