25 April 2024 Thursday

ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല സമുദ്രശില നോവൽ ചർച്ച സംഘടിപ്പിച്ചു

ckmnews


ചങ്ങരംകുളം:ഈ വർഷത്തെ ഒ.വി വിജയൻ നോവൽ പുരസ്കാരം നേടിയ സുഭാഷ് ചന്ദ്രൻ്റെ സമുദ്രശില എന്ന നോവൽ ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല ചർച്ച ചെയ്തു. കഥാകൃത്ത് സോമൻ ചെമ്പ്രേത്ത് കൃതിയെ ആധാരമാക്കി ആ മുഖപ്രഭാഷണം നിർവ്വഹിച്ചു. പ്രസിഡണ്ട് എം. ശ്രീധരൻ അധ്യക്ഷത വഹിച്ചു. ബി. രാജലക്ഷ്മി, എം. നളിനി, ടി. പി മുകുന്ദൻ, എ. വത്സല, ബിനി. എം, സി. വിജയൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.ധന്യ ഉണ്ണികൃഷ്ണൻ, കൃഷ്ണൻ നമ്പൂതിരി, സി. എം ബാലാമണി, കെ. ഉണ്ണികൃഷ്ണൻ, പി. കെ ജയരാജൻ എന്നിവർ ആശംസകളറിയിച്ചു. എം. നിദുല അവലോകനം നടത്തി. സെക്രട്ടറി എം. ഉണ്ണികൃഷ്ണൻ നന്ദി പ്രകാശിപ്പിച്ചു