25 April 2024 Thursday

നന്നംമുക്ക് സില്‍വര്‍ സ്റ്റാര്‍ ക്ളബ്ബ് മാസ്കും ലഘുലേഖയും വിതരണം ചെയ്തു

ckmnews


ചങ്ങരംകുളം:കോവിഡ് 19"പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി നന്നംമുക്ക് സിൽവർ സ്റ്റാര്‍ ക്ലബ്‌" നന്നംമുക്കിലെ വിവിധ പ്രദേശങ്ങളിലും, വീടുകളിലും, റേഷൻ കട, മാവേലി സ്റ്റോർ,എകെജി വായനശാല ഉൾപ്പടെ വിവിധ കടകളിലും മാസ്കുകളും വൈറസ് പ്രതിരോധ വിവരങ്ങൾ അടങ്ങിയ ലഖുലേഖയും വിതരണം ചെയ്തു.പ്രവർത്തനങ്ങൾക്ക് ക്ലബ്‌  "പ്രസിഡന്റ്‌ സിദ്ധീഖ്, സെക്രെട്ടറി ഷബീർ, മുഫീദ്" തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു.റേഷൻ കടകളിൽ എത്തുന്ന വയോജനങ്ങൾക്കു ആശ്വാസമായി ക്ലബ്‌ പ്രവർത്തകർ അരിയും മറ്റും അവരുടെ വീട്ടിൽ എത്തിച്ചു കൊടുത്തും മാതൃകാ പ്രവര്‍ത്തനം തുടരുന്നുണ്ട്