25 April 2024 Thursday

വൈകി നീതി പുലര്‍ന്നു; കാണാന്‍ അഭയയുടെ മാതാപിതാക്കളില്ല

ckmnews


സിസ്റ്റര്‍ അഭയ കേസില്‍ 28 വര്‍ഷങ്ങള്‍ക്ക് ശേഷം വിധി പ്രഖ്യാപിച്ച്‌ കോടതി. അഭയയെ കൊലപ്പെടുത്തിയത് സിസ്റ്റര്‍ സെഫിയും ഫാദര്‍ തോമസ് എം കോട്ടൂരും ചേര്‍ന്നാണെന്ന് ബോധ്യപ്പെട്ടതായി കോടതി. തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി പറഞ്ഞ വിധി കേട്ട് കോടതിമുറിയില്‍ പൊട്ടിക്കരഞ്ഞ് കേസിലെ മൂന്നാമത്തെ പ്രതിയായ സിസ്റ്റര്‍ സെഫി. അതേസമയം, ഭാവവ്യത്യാസമേതുമില്ലാതെയാണ് ഫാദര്‍ തോമസ് വിധി പ്രസ്താവന കേട്ടത്.

അഭയ കൊല്ലപ്പെട്ട് 28 വര്‍ഷത്തിന് ശേഷമാണ് സുപ്രധാന കേസിന്റെ വിധി. തൊണ്ടിമുതല്‍ പോലും നശിപ്പിക്കപ്പെട്ട കേസിലാണ് ഇപ്പോള്‍ വിധി പ്രഖ്യാപിക്കപ്പെട്ടത്. കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ അന്തേവാസി സിസ്റ്റര്‍ അഭയ എന്ന ബീന തോമസ് 1992 മാര്‍ച്ച്‌ 27നാണ് കൊല്ലപ്പെടുന്നത്. രണ്ടാം പ്രതി സ്ഥാനത്തുണ്ടായിരുന്ന ഫാദര്‍ ജോസ് പുതൃക്കയിലിനെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടിരുന്നു.

പയസ് ടെന്‍ത് കോണ്‍വെന്റ് ഹോസ്റ്റലില്‍ പ്രതികള്‍ തമ്മിലുള്ള ലൈംഗിക ബന്ധം അഭയ കാണാനിടയായത് കൊലപാതകത്തിന് കാരണമായെന്നാണ് സി ബി ഐ കുറ്റപത്രം. കൊലപാതകം, ഹോസ്റ്റലിലേക്ക് അതിക്രമിച്ച്‌ കയറി കൊലപ്പെടുത്തല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ സി ബി ഐ ചുമത്തിയിരിക്കുന്നത്. ഒരു വര്‍ഷവും മൂന്നര മാസവും നീണ്ട വിചാരണ ഇക്കഴിഞ്ഞ ഡിസംബര്‍ പത്തിനാണ് പൂര്‍ത്തിയായത്. 49 സാക്ഷികളെ വിസ്തരിച്ചതില്‍ പ്രോസിക്യൂഷന്‍ സാക്ഷികളടക്കം എട്ട് പേര്‍ കൂറ് മാറി.


 28 വര്‍ഷങ്ങള്‍ക്ക് ശേഷം മകളുടെ കൊലപാതകികള്‍ക്ക് നീതിപീഠം ശിക്ഷ വിധിച്ചപ്പോള്‍ അത് നേരില്‍ കാണാനും അറിയാനും സിസ്റ്റര്‍ അഭയയുടെ മാതാപിതാക്കള്‍ ഈ ലോകത്തില്ല. അഭയയുടെ പിതാവ് കോട്ടയം അരീക്കരയില്‍ അയ്ക്കരക്കുന്നേല്‍ വീട്ടില്‍ എം. തോമസും മാതാവ് ലീലാമ്മയും ഇന്ന് ജീവിച്ചിരിപ്പില്ല. 2016 ജൂലൈ 24നാണ് തോമസ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. വൈകാതെ ലീലാമ്മയും ഇഹലോകവാസം വെടിഞ്ഞു.

കേസില്‍ കൂടുതല്‍ പ്രതികളെ ചേര്‍ക്കണമെന്നും ഒഴിവാക്കണമെന്നും ശാസ്​ത്രീയ പരിശോധനകള്‍ വേണമെന്നുമൊക്കെയുള്ള ആവശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പത്ത്​ വര്‍ഷത്തോളം വിചാരണ നീളുകയായിരുന്നു. 1992 മാ​ര്‍​ച്ച്‌ 27ന് ​കോ​ട്ട​യ​ത്തെ പ​യ​സ് ടെ​ന്‍​ത്​ കോ​ണ്‍​വ​െന്‍റി​ലെ കി​ണ​റ്റി​ലാ​ണ് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ സി​സ്​​റ്റ​ര്‍ അ​ഭ​യ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ന്ന​ത്. ലോ​ക്ക​ല്‍ ​െപാ​ലീ​സ് 17 ദി​വസ​വും ക്രൈം​ബ്രാ​ഞ്ച് ഒ​മ്ബ​ത​ര​മാ​സ​വും അ​േ​ന്വ​ഷ​ണം ന​ട​ത്തി അ​വ​സാ​നി​പ്പി​ച്ച കേ​സ്​ 1993 മാ​ര്‍​ച്ച്‌ 29ന് ​സി.​ബി.​ഐ ഏ​റ്റെ​ടു​ത്തു.

2019 ആഗസ്റ്റ് 26ന് വിചാരണ ആരംഭിക്കുന്നതിന് മുന്നോടി‍യായി കേ​സി​ല്‍ പ്ര​തി​ക​ളായ ഫാ. ​തോ​മ​സ് എം. ​കോ​ട്ടൂ​ര്‍, സി​സ്​​റ്റ​ര്‍ സെ​ഫി എ​ന്നി​വര്‍​ക്കെ​തി​രെ​ തി​രു​വ​ന​ന്ത​പു​രം സി.​ബി.​ഐ പ്രത്യേ​ക കോ​ട​തി കു​റ്റം ചു​മ​ത്തി​. പ്ര​തി​ക​ള്‍ സ​മര്‍​പ്പി​ച്ച ഹ​ര​ജി​ക​ള്‍ സു​പ്രീം​കോ​ട​തി​യും നി​ര​സി​ച്ച​തോ​ടെ​യാ​ണ് പ്ര​തി​ക​ള്‍​ക്കെ​തി​രെ കു​റ്റം ചു​മ​ത്തി​യ​ത്. എന്നാല്‍, ര​ണ്ടാം പ്ര​തി ഫാ. ​ജോ​സ് പൂ​തൃ​ക്ക​യി​ലി​നെ തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ല്‍ നേ​ര​ത്തേ കു​റ്റ​മു​ക്ത​നാ​ക്കി​യി​രു​ന്നു. ജോസ് പൂതൃക്കയിലിനെതിരായ നൈറ്റ്​ വാച്ച്‌​മാന്‍ ചെല്ലമ്മ ദാസിന്‍റെ മൊഴിയില്‍ തിയതി ഇല്ലെന്ന ന്യായം ചൂണ്ടികാണിച്ചാണ്​ കോടതി ​അദ്ദേഹത്തെ വെറുതെ വിട്ടത്​. ചെല്ലമ്മ ദാസ് 2014 ഫെബ്രുവരി 28 ന്​ മരിച്ചതിനാല്‍ വിചാരണ ഘട്ടത്തില്‍ വിസ്തരിക്കാനുമായില്ല.

പ്ര​തി​ക​ളെ സ​ഹാ​യി​ക്കാ​ന്‍​ വേ​ണ്ടി തെ​ളി​വ് ന​ശി​പ്പി​ച്ച കോ​ട്ട​യം വെ​സ്​​റ്റ്​ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ എ.​എ​സ്.​ഐ വി.​വി. അ​ഗ​സ്​​റ്റി​ന്‍, ക്രൈം​ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി കെ.​സാ​മു​വ​ല്‍ എ​ന്നി​വ​രെ സി.​ബി.​ഐ പ്ര​തി​യാ​ക്കി കു​റ്റ​പ​ത്രം ന​ല്‍​കി​യി​രു​ന്നു. ഇ​വ​ര്‍ മ​ര​ണ​പ്പെ​ട്ട​ത് കൊ​ണ്ട് ര​ണ്ടു​ പ്ര​തി​ക​ള്‍ മാ​ത്ര​മാ​ണ് വി​ചാ​ര​ണ ​നേ​രി​ട്ടത്.