29 March 2024 Friday

ചേലക്കടവ് പ്രദേശത്ത് സൗജന്യ പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു

ckmnews


ചങ്ങരംകുളം:ചേലക്കടവ് പ്രദേശത്ത് സൗജന്യമായി പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു.കോവിഡ് -19 എന്ന മഹാമാരിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ്‌

നടപ്പിലാക്കുന്ന കൊറോണ പ്രതിരോധ

പ്രവർത്തനമായ യൂത്ത് കെയറിന്റെ നേതൃത്വത്തിലാണ് പ്രദേശത്തെ 250.ൽപരം  വീടുകളിൽ പച്ചക്കറി കിറ്റ് വിതരണം നടത്തിയത്.ചേലക്കടവിലെ ഐഎന്‍സി പ്രവാസി കൂട്ടായ്മയും യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരുമാണ് പച്ചക്കറി കിറ്റ്    

വിതരണം നടത്തിയത്.തുടർന്നും ഇത്തരം നന്മനിറഞ്ഞ

പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന്ഐഎന്‍സി പ്രസിഡണ്ട്‌ ടിവി ഷെക്കീർ അറിയിച്ചു.കെവി ബീരാവുണ്ണി,പിയു രമേശ്‌,ടിവി റഹീം,വിവി നാസർ തുടങ്ങിയവർ    കിറ്റ് വിതരണത്തിന്ന് നേതൃത്വം  നൽകി