29 March 2024 Friday

മണ്ഡലത്തിലെ സത്യാപ്രതിജ്ഞാ ചടങ്ങുകള്‍ സന്ദര്‍ശിച്ച് സ്പീക്കര്‍

ckmnews

മണ്ഡലത്തിലെ സത്യാപ്രതിജ്ഞാ ചടങ്ങുകള്‍ സന്ദര്‍ശിച്ച് സ്പീക്കര്‍


ചങ്ങരംകുളം:മണ്ഡലത്തിലെ സത്യാപ്രതിജ്ഞാ ചടങ്ങുകള്‍ സന്ദര്‍ശിച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അധികാരത്തിലേറിയ പഞ്ചായത്ത് അംഗങ്ങളെ അഭിനന്ദിച്ചു.ആലംകോട് ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടന്ന ചങ്ങരംകുളം ഹൈവേ ബസ്ബേ കം ഷോപ്പിങ് കോംപ്ളക്സ് പരിസരത്ത് കാലത്ത് പത്ത് മണിയോടെയാണ് സ്പീക്കര്‍ എത്തിയത്.പിന്നീട് നന്നംമുക്ക് പഞ്ചായത്ത് അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങിലും പങ്കെടുത്ത സ്പീക്കര്‍ മറ്റു പഞ്ചായത്തുകളില്‍ സന്ദര്‍ശനം നടത്താന്‍ തിരിക്കുകയായിരുന്നു