25 April 2024 Thursday

ആലങ്കോട് ഗ്രാമപഞ്ചായത്തിലേക്ക് തെരഞ്ഞടുക്കപ്പെട്ട ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്തു

ckmnews

ആലങ്കോട് ഗ്രാമപഞ്ചായത്തിലേക്ക് തെരഞ്ഞടുക്കപ്പെട്ട ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്തു 


ചങ്ങരംകുളം:ആലങ്കോട് ഗ്രാമത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികൾ 

ദൃഢപ്രതിജ്ഞയെടുത്തു.മുതിർന്ന അംഗം പുരുഷോത്തമന് 

റിട്ടേണിംഗ് ഓഫീസർ ജയരാജൻ സത്യവാചകം ചൊല്ലിക്കൊടുത്തു.തുടർന്ന് മറ്റ് അംഗങ്ങൾക്ക് 

പുരുഷോത്തമൻ സത്യവാചകം 

ചൊല്ലിക്കൊടുത്തു. 19 വാർഡുകൾ ഉള്ള പഞ്ചായത്തിൽ 11 LDF പ്രതിനിധികളും 8 യു ഡി എഫ് പ്രതിനിധികളുമാണ് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റത്. ഈ മാസം 30 ന് കാലത്ത് 11 ന് പ്രസിഡൻ്റ് തെരഞ്ഞെടുപ്പും ഉച്ചയ്ക്ക് ശേഷം വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പും നടക്കും. തിങ്കളാഴ്ച നടന്ന സത്യപ്രതിജ്ഞാ ചടങ്ങ് ഗ്രാമപഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് നടന്നത്. സത്യപ്രതിജ്ഞ ചടങ്ങ് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ സന്ദർശിച്ചു. ചടങ്ങിന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സ്വാഗതം പറഞ്ഞു. വിവിധ പാർട്ടി പ്രതിനിധികൾ പരിപാടിയിൽ സംബന്ധിച്ചു