19 April 2024 Friday

നെല്ലിയാമ്ബതിയില്‍ കൊക്കയില്‍ വീണ യുവാക്കളില്‍ ഒരാളെ രക്ഷിച്ചു

ckmnews

പാലക്കാട്: സീതാര്‍കുണ്ട് വ്യൂപോയിന്റില്‍ നിന്ന് കൊക്കയിലേക്ക് വീണ രണ്ടുപേരില്‍ ഒരാളെ രക്ഷപ്പെടുത്തി. കോട്ടായി സ്വദേശിയായ രഘുനന്ദന്‍(22)നെയാണ് രക്ഷപ്പെടുത്തിയത്. ഒറ്റപ്പാലം, മേലൂര്‍ സ്വദേശീയായ സന്ദീപ്(22),നായുള്ള തെരച്ചില്‍ തുടരുകയാണ്. കാല്‍വഴുതി വീണ ഭാഗത്തുനിന്നും 90 അടി താഴ്ച്ചയില്‍ മരക്കൊമ്ബില്‍ ഉടക്കിയ നിലയിലാണ് ഇയാളെ കണ്ടെത്തിയത്. കാലിനും തലയ്ക്കും പരുക്കുണ്ട്

ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. ഒപ്പം പഠിച്ച നാലു സുഹൃത്തുക്കുളമായാണ് ഞായാറാഴ്ച നെല്ലിയാമ്ബതി കാണാനെത്തിയത്. നാലു പേരടങ്ങുന്ന ഇവര്‍ രണ്ടു ബൈക്കുകളിലായാണ് നെല്ലിയാമ്ബതിയിലെത്തിയത്. സീതാര്‍കുണ്ഡ് വ്യൂപോയിന്റില്‍ നിന്ന് നടന്നുപോകുന്നതിനിടെ കാല്‍വഴുതി വീണ സന്ദീപിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രഘുനന്ദനും താഴേയ്ക്ക് വീണത്.

ഫയര്‍ഫോഴ്സും, പൊലിസും, വനം വകുപ്പും അടങ്ങുന്ന സംഘം സീതാര്‍കുണ്ഡിന് താഴെ കൊല്ലങ്കോട് ഭാഗത്തുള്ള വനമേഖലയിലാണ് തിരിച്ചില്‍ നടത്തുന്നത്