24 April 2024 Wednesday

സ്വന്തം ചെലവിൽ നാടിന്റെ ദാഹം മാറ്റാൻ വീണ്ടും സെയ്ദ്.

ckmnews

എടപ്പാൾ • സ്വന്തം ചെലവിൽ ശുദ്ധജല പദ്ധതി നടപ്പിലാക്കി ആനക്കര സ്വദേശി . പഞ്ചായത്തിലെ 13 -ാം വാർഡിലാണ് ആനക്കര കണിക്കര വളപ്പിൽ സെയ്ദ് ശുദ്ധജല പദ്ധതി നടപ്പിലാക്കുന്നത് . വർഷങ്ങൾക്ക് മുൻപ് സെയ്ദ് . ഇതേ രീതിയിൽ 35 കുടുംബങ്ങൾക്ക് ശുദ്ധജലം ലഭിക്കുന്നതിനു നടപ്പിലാക്കിയ പദ്ധതി വിജയം കണ്ടിരുന്നു . ഇതിന്റെ തുടർച്ചയായാണ് മറ്റൊരു ശുദ്ധജല പദ്ധതി കുടി നടപ്പിലാക്കുന്നത് . ഇദ്ദേഹത്തിന്റെ പുതിയ വീടിന്റെ ഗൃഹ പ്രവേശന ചടങ്ങ് കോവിഡ് മൂലം മാറ്റി വച്ചിരുന്നു . ഈ പണമാണ് ഉപയോഗിക്കുന്നത് . അയൽവാസിയായ കരുവാരക്കുന്നത്ത് മുസ്തഫ സൗജന്യമായി നൽകിയ സ്ഥലത്ത് പദ്ധതിക്കായി കിണർ നിർമിച്ചു . 2 ടാങ്കുകളും സ്ഥാപിച്ചു . അടുത്ത ദിവസങ്ങളിൽ പൈപ്പ് ലൈൻ വലിച്ച് എല്ലാ വീടുകളിലേക്കും വെള്ളം എത്തിക്കാനുള്ള ജോലികൾ നടന്നു വരികയാണ് നിർമാണം പൂർത്തിയാക്കുന്ന ശുദ്ധജല പദ്ധതി അടുത്ത ദിവസം ആനക്കര പഞ്ചായത്തിന് സമർപ്പിക്കാനാണ് സെയിന്റെ തീരുമാനം