16 April 2024 Tuesday

കടവല്ലൂര്‍ പാടത്ത് ടാങ്കര്‍ ലോറി മറിഞ്ഞു:ഒഴിവായത് വന്‍ ദുരന്തം

ckmnews

കടവല്ലൂർ പാടത്ത് ടാങ്കർ ലോറി മറിഞ്ഞു:ഒഴിവായത് വൻ ദുരന്തം പെരുമ്പിലാവ്:ചൂണ്ടൽ കുറ്റിപ്പുറം സംസ്ഥാന പാതയിൽ തൃശ്ശൂർ മലപ്പുറം ജില്ലാ അതിർത്തിയായ കടവല്ലൂർ പാടത്ത് നിയന്ത്രണം വിട്ട ടാങ്കർ ലോറി മറിഞ്ഞു.വ്യാഴാഴ്ച്ച രാത്രി ഒരു മണിക്കാണ് അപകടം നടന്നത്, പാചകവാതകം ടാങ്കറിൽ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി, കൊച്ചിയിൽ പാചകവാതകം ഇറക്കി മംഗലാപുരത്തെക്ക് പോകുന്നതിന് ഇടെയാണ് അപകടം നടന്നത്.ഐഒസിയുടെ ഇന്ധന ടാങ്കർ ലോറിയാണ് അപകടത്തിൽ പെട്ടത്. ലോറി ഡ്രൈവർ തമിഴ്നാട് തിരുച്ചി സ്വദേശി മണികണ്ഠൻ പരിക്കുകളില്ലാതെ അൽഭുതകരമായ് രക്ഷപ്പെട്ടു.അപകടം നടക്കുമ്പോൾ ജില്ലാ അതിർത്തിയിൽ ഉണ്ടായിരുന്ന ഹൈവേ പോലീസ് രക്ഷാപ്രവർത്തനം നടത്തി.