29 March 2024 Friday

ഇടത് കോട്ടയില്‍ ചരിത്രം കുറിച്ച് സുനിത ചെര്‍ള്ളശ്ശേരി

ckmnews

ഇടത് കോട്ടയില്‍ ചരിത്രം കുറിച്ച് സുനിത ചെര്‍ള്ളശ്ശേരി 


ചങ്ങരംകുളം:പഞ്ചായത്ത് നിലവില്‍ വന്നതിന് ശേഷം ഇടതുപക്ഷത്തോട് ചേര്‍ന്നുനിന്ന ആലേങ്കാട് പഞ്ചായത്തിലെ ആറാംവാര്‍ഡ് പിടിച്ചടക്കി ചരിത്രം തിരുത്തിക്കുറിച്ച് സുനിത ചെര്‍ളളശ്ശേരി.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മൂന്നൂറോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച ഇടതുകോട്ടയാണ് സുനിത തകര്‍ത്തത്. 23 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് സീറ്റ് പിടിച്ചടക്കിയത്.വാര്‍ഡിന്റെ വികസനത്തിനായി തന്റെ കഴിവിന്റെ പരമാവധി ശ്രമങ്ങള്‍ നടത്തും.പാവപ്പെട്ടവരുടെ ദുരിതങ്ങള്‍ അകറ്റാനും ജലക്ഷാമം പരിഹരിക്കലുമായിരിക്കും പ്രവര്‍ത്തനത്തിന്റെ മുന്‍തൂക്കമെന്നും സുനിത പറഞ്ഞു. 

വീക്ഷണം മലപ്പുറം ജില്ല സര്‍ക്കുലേഷന്‍ മാനേജറും, സംസ്‌കാര സാഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ പ്രണവം പ്രസാദാണ് ഭര്‍ത്താവ്. സിനിമ ബാലതാരം ആദിത് പ്രസാദ്, അര്‍ജുന്‍, അഭിമന്യു എന്നിവര്‍ മക്കളാണ്. ചങ്ങരംകുളം സഹകരണ ബാങ്കിലെ ജീവനക്കാരിയാണ് സുനിത.