25 April 2024 Thursday

ഹരിത തെരഞ്ഞെടുപ്പ് - സമ്മാന കൂപ്പൺ - ഫലം പ്രസിദ്ധീകരിച്ചു.

ckmnews

ഹരിത തെരഞ്ഞെടുപ്പ് - സമ്മാന കൂപ്പൺ - ഫലം പ്രസിദ്ധീകരിച്ചു.


മലപ്പുറം: തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ പങ്കാളികളായ ഉദ്യോഗസ്ഥരിലും, കോവിഡ് പ്രവർത്തനങ്ങളിൽ വ്യാപൃതരായ ആരോഗ്യ പ്രവർത്തകരിലും പരിസ്ഥിതി സൗഹൃദ തെരഞ്ഞെടുപ്പ് ആശയത്തിൻ്റെ പ്രാധാന്യം എത്തിക്കുന്നതിനായി മലപ്പുറം ജില്ലാ ശുചിത്വ മിഷൻ വിതരണം ചെയ്തിരുന്ന *സമ്മാന കൂപ്പൺ ഫലം പ്രസിദ്ധീകരിച്ചു.*


ഒന്നാം സമ്മാനം ബയോഗ്യാസ് പ്ലാൻ്റ് (കൂപ്പൺ നമ്പർ - 63764), 2 - ബയോ കമ്പോസ്റ്റർ ബിൻ (കൂപ്പൺ നമ്പർ - 20867), 3 - കിച്ചൺ ബിൻ (കൂപ്പൺ നമ്പർ - 24934). ജില്ലാ കലക്ടർ ശ്രീ. കെ. ഗോപാലകൃഷ്ണനാണ് വിജയികളെ കണ്ടെത്തിയത്.


കൂടാതെ എല്ലാ നഗരസഭകളെയും, ബ്ലോക്ക് പഞ്ചായത്ത് കേന്ദ്രങ്ങളെയും, ജില്ലാ ഓഫീസുകളെയും, ആരോഗ്യ വകുപ്പിനെയും ബന്ധപ്പെടുത്തി 58  പ്രോത്സാഹന സമ്മാനവും (പേഴ്സ് ബാഗ് - സമ്മാനർഹമായ നമ്പറുകൾ അനുബന്ധമായി നൽകിയിട്ടുണ്ട്) വിതരണം ചെയ്യും.


ഫലം പ്രസിദ്ധീകരിച്ച് 07 ദിവസത്തിനകം സമ്മാനർഹരായ ഉദ്യോഗസ്ഥർ സമ്മാന കൂപ്പണും ഇലക്ഷൻ ഡ്യൂട്ടിക്ക് ഹാജരായതിൻ്റെ തെളിവ് / കോവിഡ് പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നതിൻ്റെ തെളിവ്/  മേലധികാരിയുടെ കത്ത് സഹിതം സമ്മാനങ്ങൾ ജില്ലാ ശുചിത്വ മിഷൻ ഓഫീസിൽ നിന്നും കൈപ്പറ്റണം.


രേഖകളും മേൽവിലാസവും dsmmlpm@gmail.com

എന്ന ഇ മെയിലിലേക്ക് 7 ദിവസത്തിനകം അയച്ചാൽ പ്രോൽസാഹന സമ്മാനങ്ങൾ കൊറിയർ വഴി അയച്ച് നൽകും. കൂടുതൽ വിവരങ്ങൾക്ക്: 0483 2738001 ബന്ധപ്പെടുക.