Kunnamkulam
കുന്നംകുളത്ത് ബിജെപി പ്രവർത്തകന്റെ ബൈക്ക് മോഷ്ടിച്ചു കൊണ്ടുപോയി കത്തിച്ചു
കുന്നംകുളം : ബിജെപി പ്രവർത്തകനായ ചെമ്മണ്ണൂർ പണിക്കശ്ശേരി പ്രസാദിന്റെ വീട്ടിലെ മാക്സോ ബൈക്ക് ഇന്നലെ രാത്രി മോഷ്ടിച്ചു കൊണ്ടു പോയി അടുത്തുള്ള കോതകുളത്തിന്റെ ചാലിൽ വെച്ചു കത്തിച്ചു സംഭവത്തിൽ സിപിഎം പ്രവർത്തകർ ആണെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു.മേഖലയിൽ ഏത് തിരഞ്ഞെടുപ്പ് കാലത്തും ഇത്തരം അക്രമണങ്ങൾ പതിവാണെന്നും അക്രമികൾക്കെതിരെ ശ്കതമായ നടപടികൾ എടുക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ കുന്നംകുളം പോലീസിൽ പരാതി നൽകി