19 April 2024 Friday

പട്ടിക വിഭാഗക്കാര്‍ക്ക് ജി.എന്‍.എം സ്‌പോട്ട് അഡ്മിഷന്‍ 22ന്

ckmnews

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി 2020-21 ല്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി കോഴ്‌സിലേയ്ക്കുള്ള പ്രവേശന നടപടികളുമായി ബന്ധപ്പെട്ട് ഒഴിവു വന്ന ആറ് സീറ്റുകളിലേയ്ക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ഡിസംബര്‍ 22ന് രാവിലെ 11 മണിക്ക് മെഡിക്കല്‍ വിദ്യാഭ്യാസ കാര്യാലയത്തില്‍ (മെഡിക്കല്‍ കോളേജ് പി.ഒ, തിരുവനന്തപുരം) നടത്തും. എസ്.സി വിഭാഗത്തില്‍ രണ്ട് ഒഴിവും എസ്.ടി വിഭാഗത്തില്‍ നാല് ഒഴിവും ഉണ്ട്. ഇനി റിപ്പോര്‍ട്ട് ചെയ്യുന്ന ഒഴിവുകള്‍ കൂടി അന്ന് സ്‌പോട്ട് അഡ്മിഷനിലൂടെ നികത്തും.

റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള താല്‍പര്യമുള്ള എല്ലാ പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കും സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. വിദ്യാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ (എസ്.എസ്.എല്‍.സി, പ്ലസ് ടു, കമ്മ്യൂണിറ്റി, നേറ്റിവിറ്റി, സ്വഭാവം, ഫിസിക്കല്‍ ഫിറ്റ്‌നസ് മുതലായവ), റ്റി.സി എന്നിവ സഹിതം നേരിട്ട് അന്ന് സ്‌പോട്ട് അഡ്മിഷന് ഹാജരാകണം. ഒഴിവുകള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ക്ക്: www.dme.kerala.gov.in.