25 April 2024 Thursday

ക്രിസ്തുമസ്, ന്യൂ ഇയര്‍ വിപണി: ജില്ലയിൽ പരിശോധന സ്‌ക്വാഡുകള്‍ രൂപീകരിച്ചു.

ckmnews


മലപ്പുറം ജില്ലയിൽ ക്രിസ്തുമസ്, ന്യൂ ഇയര്‍ വിപക്രിസ്തുമസ്,ന്യൂ ഇയര്‍ വിപണിയില്‍ണിയില്‍ സുരക്ഷിതമായ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും മായം ചേര്‍ക്കല്‍ തടയുന്നതിനുമായി പ്രത്യേക പരിശോധന സ്‌ക്വാഡുകള്‍ രൂപീകരിച്ചതായി ജില്ലാ ഭക്ഷ്യ സുരക്ഷാ അസി.കമ്മീഷണര്‍ ജി. ജയശ്രീ അറിയിച്ചു. ഡിസംബര്‍ 31 വരെ രണ്ട് സ്‌ക്വാഡുകളായാണ് പരിശോധനകള്‍ നടത്തുക.കേക്ക്, വൈന്‍ മുതലായ ഭക്ഷ്യവസ്തുക്കള്‍ നിര്‍മ്മിക്കുന്ന ബോര്‍മകള്‍, ബേക്കറി യൂണിറ്റുകള്‍, ചില്ലറ വില്‍പ്പന ശാലകള്‍ തുടങ്ങിയവ സ്‌ക്വാഡ് പരിശോധിച്ച്‌ സാമ്പിളുകള്‍ പരിശോധനക്ക് അയക്കും. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരായി കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കും.സ്ഥാപനങ്ങളുടെ ശുചിത്വം, ജീവനക്കാരുടെ വ്യക്തി ശുചിത്വം, കോവിഡ് മാനദണ്ഡങ്ങള്‍ എന്നിവ വിലയിരുത്തും. ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്/രജിസ്‌ട്രേഷന്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ ഭക്ഷ്യ സുരക്ഷാ അസി.കമ്മീഷണര്‍ അറിയിച്ചു.