19 April 2024 Friday

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു; സുഹൃത്ത് അറസ്റ്റില്‍; മുന്‍ വൈരാഗ്യമാണ് കൊലക്ക് കാരണമെന്ന് പൊലീസ്

ckmnews

തിരുവനന്തപുരം: ആറ്റിങ്ങല്‍ ചെമ്ബകമംഗലത്ത് യുവാവ് കുത്തേറ്റ് മരിച്ചു. ചെമ്ബകമംഗലം കുറക്കട സ്വദേശി വിഷ്ണു (30)ആണ് മരിച്ചത്. സംഭവത്തില്‍ വിഷ്ണുവിന്റെ സുഹൃത്ത് കാരിക്കുഴി സ്വദേശി വിമലിനെ (38) പൊലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച രാത്രി പത്തരയോടെ ചെമ്ബകമംഗലത്താണ് സംഭവം. മുന്‍ വൈരാഗ്യമാണ് കൊലക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്.രാത്രി ഒന്‍പതര മണിയോടെ വിമലും മറ്റൊരു സുഹൃത്തും കൂടി വിഷ്ണുവിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു.

സമീപത്തെ നഴ്‌സിംഗ് ഹോസ്റ്റലിനടുത്ത് വച്ചു ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. നെഞ്ചിലെ കുത്താണ് മരണത്തിന് കാരണം.

മരിച്ച വിഷ്ണുവിന് മാതാപിതാക്കള്‍ ഇല്ല. സഹോദരിയോടൊപ്പമാണ് താമസിക്കുന്നത്. വിമലും വിഷ്ണുവും അടുത്ത സുഹൃത്തുക്കളായിരുന്നു. മുന്‍വൈരാഗ്യമാണ് കൊലക്ക് കാരണമെന്ന് പറയുന്നു.

അടിപിടിക്കിടെ പരിക്കേറ്റതിനെത്തുടര്‍ന്ന് വിമലിനെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലുള്ള വിമല്‍ പൊലീസ് നിരീക്ഷണത്തിലാണ്. മംഗലപുരം പൊലീസ് കേസെടുത്തു.