28 March 2024 Thursday

എടപ്പാൾ മേൽപ്പാലം നിര്‍മാണ പ്രവൃത്തിക്ക് വേഗം കൂടി പ്രതീക്ഷയോടെ വ്യാപാരികള്‍

ckmnews

എടപ്പാൾ മേൽപ്പാലം നിര്‍മാണ പ്രവൃത്തിക്ക് വേഗം കൂടി


 പ്രതീക്ഷയോടെ വ്യാപാരികള്‍ 


എടപ്പാൾ: തൃശ്ശൂർ ചൂണ്ടൽ സംസ്ഥാന പാതയിലെ പ്രധാന ടൗണുകളിൽ ഒന്നായ എടപ്പാളിൽ നിർമ്മിക്കുന്ന മേൽപ്പാലം പ്രവർത്തിയുടെ വേഗത വർധിപ്പിച്ചത് ആശ്വാസം പകരുന്നു.കുറ്റിപ്പുറം റോഡിനെയും തൃശ്ശൂർ റോഡിനെയും ബന്ധിപ്പിച്ച് 220 മീറ്റർ നീളത്തിലും 

8.40 മീറ്റർ വീതിയിലുമാണ് പാലത്തിൻറെ നിർമ്മാണം 

കോവിഡ തീർത്ത പ്രതിസന്ധിക്കൊടുവിൽ 

കൂടുതൽ തൊഴിലാളികളെ നിർത്തി പ്രവർത്തി വേഗത്തിലാക്കിയതാണ് 

 ശുഭപ്രതീക്ഷ നൽകുന്നത്.മേൽപ്പാലം നിർമാണം പൂർത്തിയാകുന്നതോടെ കൂടി നഷ്ടപ്പെട്ട പ്രതാപകാലം തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയിലാണ് എടപ്പാളിലെ വ്യാപാരികൾ