24 April 2024 Wednesday

കുന്നംകുളത്ത് മൊബൈല്‍ഷോപ്പ് കുത്തിത്തുറന്ന് ലക്ഷങ്ങളുടെ മൊബൈല്‍ കവര്‍ന്നു അന്യേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

ckmnews

കുന്നംകുളത്ത് മൊബൈല്‍ഷോപ്പ് കുത്തിത്തുറന്ന് ലക്ഷങ്ങളുടെ മൊബൈല്‍ കവര്‍ന്നു


അന്യേഷണം ഊര്‍ജ്ജിതമാക്കി പോലീസ്


കുന്നംകുളം:കുന്നംകുളം നഗരത്തിൽ മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് ലക്ഷങ്ങളുടെ മൊബൈല്‍ ഫോണ്‍ കവര്‍ച്ച ചെയ്തു.കുന്നംകുളം ഗുരുവായൂർ റോഡിലെ പുലിക്കോട്ടിൽ ജിന്റോയുടെ ഉടമസ്ഥതയിലുള്ള മൊബൈൽ ഷോപ്പിലാണ് കര്‍ച്ച നടന്നത്.ഷോപ്പിലെ എസിവച്ച ഭാഗം പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്.പുലര്‍ച്ചെ ഷോപ്പ് തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.2,20,000 രൂപയുടെ മൊബൈൽ ഫോണുകൾ മോഷണം പോയതായി ഉടമ പറഞ്ഞു.കുന്നംകുളം പോലീസ് കേസെടുത്ത് അന്യേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.ഡോഗ് സ്കോഡും വിരലടയാള വിദഗ്തരും സ്ഥലത്ത് എത്തി പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു