29 March 2024 Friday

മുന്‍പഞ്ചായത്ത് വൈസ് പ്രസിഡണ്ടിനെ ലീഗ് കോട്ടയില്‍ മറികടന്ന് അധ്യാപകന്‍

ckmnews


ചങ്ങരംകുളം:ആലംകോട് പഞ്ചായത്തിലെ വളയംകുളം ഉള്‍പ്പെടുന്ന വാര്‍ഡില്‍ ഇത്തവണ സിപിഎം സ്ഥാനാര്‍ത്ഥിയായ മുന്‍ അധ്യാപകന്‍ പരാജയപ്പെടുത്തിയത് മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ടിനെ.മുസ്ലിംലീഗിന്റെ കയ്യിലായിരുന്ന വാര്‍ഡ് 11 ല്‍ മുസ്ലിംലീഗ് നേതാവും മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കൂടിയായ എംകെ അന്‍വറിനെ 66 വോട്ടിന് പരാജയപ്പെടുത്തിയാണ് അധ്യാപകന്‍ കൂടിയായായ സിപിഎം ലെ യുവനേതാവ് ഷഹീര്‍ വളയംകുളം ലീഗ് കോട്ടയില്‍ വിള്ളല്‍ വീഴ്ത്തിയത്.ലീഗിലെ പ്രദേശിക തര്‍ക്കങ്ങള്‍ നേതാവിന്റെ പരാജയത്തിന് കാരണമായെന്നാണ് യുഡിഎഫ് വിലയിരുത്തല്‍