24 April 2024 Wednesday

തെരുവ് നായ്ക്കളുടെ അക്രമത്തില്‍ പരിക്കേറ്റ ആട്ടിന്‍ കുട്ടികള്‍ക്ക് കോസ്റ്റല്‍ പോലീസ് രക്ഷകരായി

ckmnews


ചങ്ങരംകുളം:തെരുവ് നായ്ക്കളുടെ അക്രമത്തില്‍ പരിക്കേറ്റ ആട്ടിന്‍ കുട്ടികള്‍ക്ക് പൊന്നാനി കോസ്റ്റല്‍ പോലീസ് രക്ഷകരായി.ഇന്ന് കാലത്ത് പൊന്നാനി പുതിയ ഹാര്‍ബര്‍ പരിസരത്ത് മേയാന്‍ വിട്ട ആട്ടിന്‍ കുട്ടികളെയാണ് തെരുവ് നായ്ക്കള്‍ അക്രമിച്ചത്.സംഭവം ശ്രദ്ധയില്‍ പെട്ട പൊന്നാനി കോസ്റ്റല്‍ പോലീസ് സംഘം എത്തി ആട്ടിന്‍കുട്ടികളെ രക്ഷപ്പെടുത്തുകയായിരുന്നു.പരിക്കേറ്റ ആട്ടിന്‍കുട്ടിയെ ഉറൂബ് നഗറിലെ മൃഗാശുപത്രിയില്‍ എത്തിച്ച് ശുശ്രൂഷ നല്‍കിയതിന് ശേഷം സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.കടലോര പ്രദേശത്ത് ലോക്ക് ഡൗണ്‍ മൂലം ഭക്ഷണം കിട്ടാതെ ആയതോടെ തെരുവ് നായ്ക്കള്‍ ഇത്തരത്തില്‍ വളര്‍ത്തു മൃഗങ്ങളെ അക്രമിക്കുന്നത് പതിവാകുന്നുണ്ട്