25 April 2024 Thursday

ചേലക്കടവ് യുഡിഎഫ് തിരിച്ച് പിടിച്ചത് 25 വര്‍ഷങ്ങള്‍ക്ക് ശേഷം

ckmnews


ഫയാസ് അട്ടിമറി വിജയം നേടിയത് മുന്‍ നന്നംമുക്ക് പഞ്ചായത്ത് പ്രസിഡണ്ടിനോട്


ചങ്ങരംകുളം:എല്‍ഡിഎഫിന്റെ കയ്യിലായിരുന്ന നന്നംമുക്ക് പഞ്ചായത്തിലെ ചേലക്കടവ് പ്രദേശം ഉള്‍പ്പെടുന്ന ഒന്നാം വാര്‍ഡ് 25 വര്‍ഷങ്ങള്‍ക്ക് ശേഷം യുഡിഎഫ് തിരിച്ച് പിടിച്ചത് മുന്‍ നന്നംമുക്ക് പഞ്ചായത്ത് പ്രസിഡണ്ട് കൂടിയായായിരുന്ന സിപിഎം ലെ അബ്ദുല്‍കരീമിനെ അട്ടിമറിച്ച്. 211 വോട്ടിന് സിപിഎം സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയാണ് കോണ്‍ഗ്രസ്സിലെ ഫയാസ് ഇവിടെ അട്ടിമറി വിജയം നേടിയത്.കഴിഞ്ഞ തവണ അബ്ദുല്‍ കരീം മത്സരിച്ച് ജയിച്ച ചേലക്കടവ് കൊളഞ്ചേരി പ്രദേശത്തെ വാര്‍ഡ് 17ലും ഇത്തവണ യുഡിഎഫ് അട്ടിമറി വിജയം നേടി.കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി രാഗി രമേഷ് 216 വോട്ടിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയത്.