19 April 2024 Friday

പൊതു പ്രാഥമികപരീക്ഷ : മാറ്റങ്ങള്‍ക്ക് അപേക്ഷിക്കാം

ckmnews

തൃശൂര്‍: പൊതു പ്രാഥമിക പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിച്ച കണ്‍ഫര്‍മേഷന്‍ നല്‍കിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ ചോദ്യപേപ്പര്‍ മാധ്യമം, പരീക്ഷ എഴുതേണ്ടുന്ന ജില്ല എന്നിവയില്‍ മാറ്റം വരുത്തുവാന്‍ ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ യൂസര്‍ ഐഡി, മൊബൈല്‍ നമ്ബര്‍, മാറ്റം വേണ്ട ചോദ്യപേപ്പര്‍ മാധ്യമം, മാറ്റം വരുത്തേണ്ടതായ ജില്ല എന്നീ വിവരങ്ങള്‍ രേഖപ്പെടുത്തി ഡിസംബര്‍ 21 വൈകീട്ട് അഞ്ച് മണിക്കകം പിഎസ്സി ജില്ലാ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0487-2327505

തൃശൂര്‍ ജില്ലയിലെ ഗ്രാമവികസന വകുപ്പില്‍ ലക്ചറര്‍ ഗ്രേഡ് ഒന്ന്-റൂറല്‍ എഞ്ചിനീയറിംഗ് (കാറ്റഗറി നമ്ബര്‍ 068/2015) തസ്തികയിലേക്ക് ഡിസംബര്‍ നാലിന് നടത്താനിരുന്ന ഒഎംആര്‍ പരീക്ഷ ഡിസംബര്‍ 19 മുന്‍പ് നിശ്ചയിച്ചിരുന്ന കേന്ദ്രങ്ങളില്‍ രാവിലെ 10.30 മുതല്‍ 12.15 വരെ നടത്തും. പരീക്ഷ സംബന്ധിച്ച വിശദ വിവരങ്ങള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈലില്‍ ലഭ്യമാണ്. നിലവില്‍ ലഭിച്ച അഡ്മിഷന്‍ ടിക്കറ്റുമായി പരീക്ഷയ്ക്ക് ഹാജരാകണമെന്ന് പിഎസ്സി ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0487-2327505.