28 March 2024 Thursday

പൊന്നാനിയില്‍ ആഹ്ളാദപ്രകടനത്തിനിടെ സംഘര്‍ഷം രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റു

ckmnews

പൊന്നാനിയില്‍ ആഹ്ളാദപ്രകടനത്തിനിടെ സംഘര്‍ഷം രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റു


പൊന്നാനിയില്‍:പൊന്നാനിയിൽ ആഹ്ലാദപ്രകടനത്തിനിടെ സംഘർഷത്തില്‍  രണ്ട് കുട്ടികൾക്ക് പരിക്കേറ്റു.പൊന്നാനി നഗരസഭ വാർഡ് 12 ലെ നെയ്തല്ലൂർ സ്വദേശി നെടുമ്പുരക്കൽ രതീഷിന്റെ മക്കളായ അനന്യ(15), ആര്യനന്ദൻ(12) എന്നിവർക്കാണ് പരിക്കുപറ്റിയത്.ആഹ്ലാദപ്രകടനം നടക്കുന്നതിന്നിടയിൽ പ്രകടനക്കാർ രതീശിൻ്റെ വീടിന്‌ മുന്നിൽ പടക്കം പൊട്ടിച്ചത് രതീശ് ചോദ്യം ചെയ്തിരുന്നു.തുടർന്നുണ്ടായ വാക്കേറ്റം അടിപിടിയിൽ കലാശിക്കുകയായിരുന്നു.ഇത് തടയാൻ ചെന്ന കുട്ടികൾക്ക് ബഹളത്തിനിടയിൽപ്പെട്ട് തെറിച്ചു വീണ് പരിക്ക് പറ്റുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.കുട്ടികളെ പ്രാഥമിക ശുശ്രൂഷയ്ക്കുശേഷം വിട്ടയച്ചു.