25 April 2024 Thursday

ഈ വർഷത്തെ ഫിഫ ബെസ്ററ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു റോബർട്ട് ലെവെന്റോസ്‌കി മികച്ച താരം

ckmnews

നിലവിലെ ജേതാവായ മെസ്സിയെയും മുൻ ജേതാവായ ക്രിസ്റ്റ്യാനോ റൊണാൾഡോയെയും പിന്തള്ളിയാണ് ലെവെന്റോസ്കി ഈ വർഷത്തെ ലോകത്തിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച വനിത ഫുട്ബോളർ ആയി ലൂസി ബ്രോൻസിനെയും തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ സീസണിൽ ബയേൺ മ്യൂണിക്കിന് വേണ്ടി മികച്ച പ്രകടനം കാഴ്ച്ചവെച്ച ലെവെന്റോസ്കിയുടെ മികവിൽ മൂന്ന് പ്രധാന കിരീടങ്ങളാണ് ബയേൺ സ്വന്തമാക്കിയത് . ബയേൺ മ്യൂണിക്കിന്റെ തന്നെ ക്യാപ്റ്റൻ ആയ ഗോൾ കീപ്പർ മാനുവൽ നോയർ മികച്ച ഗോൾ കീപ്പർ ആയും ലിവർപൂൾ കോച്ച് യുർഗൻ ക്ളോപ് മികച്ച പരിശീലകനായും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗോളിനുള്ള പുശ്കാസ് അവാർഡ് ടോട്ടെന്ഹം താരം ഹ്യൂയിങ് മിൻ സൺ കരസ്ഥമാക്കി