29 March 2024 Friday

ലോക ആരോഗ്യദിനം:ചാലിശ്ശേരി ജനമൈത്രി പോലീസിൻ്റെ കരുതൽ ആരോരുമില്ലാത്തസ്വാമിനാഥന് ഒരുമാസത്തെ മരുന്നുകൾ ലഭിച്ചത് ആശ്വാസമായി

ckmnews


ചങ്ങരംകുളം :ചാലിശ്ശേരിയിൽ എഴുപത് വയസ്സ് പ്രായമുള്ള വൃദ്ധന് ജനമൈത്രി പോലീസിൻ്റെ ഇടപെടൽ  ലോകരോഗ്യ ദിനത്തിൽ ലഭിച്ചത് ഒരു മാസത്തേക്കുള്ള ആരോഗ്യം നിലനിർത്തുവാനുള്ള മരുന്നുകൾ.കോവിഡ്19 ബോധവൽക്കരണ ഡ്യൂട്ടിയ്ക്കിടയിലാണ് ജന മൈത്രി ബീറ്റ് ഓഫീസർമാരായ രതീഷ് , ശ്രീകുമാർ  സെൻ്ററിലെ നെല്ലിപറമ്പിൽ മൊയതുവിൻ്റെ  ബേക്കറി കടയിൽ എത്തിയത്.കടയുടെ സമീപത്ത് നിൽക്കുന്ന എഴുപത് വയസ്സുള്ള വൃദ്ധനെ കണ്ട പോലീസ്

 കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് രോഗം വിവരത്തെക്കുറിച്ചറിഞ്ഞത്.ഹൃദയം വാൾവ് സംബന്ധമായ അസുഖവും  മന്ത് രോഗത്തിനും അടിമയാണ്.അത്യാവശ്യമായി കഴിക്കേണ്ട മരുന്ന് വാങ്ങുവാൻ പൈസയോ,അതിനുള്ള സാഹചര്യമോ ഇല്ല എന്ന് വൃദ്ധൻ അറിയിച്ചതോടെ ജനമൈത്രി പോലീസ് ഇടപെട്ടു.ബേക്കറി ഉടമ മൊയതു ഒരു മാസത്തേക്ക്   വേണ്ട മരുന്നിൻ്റെ തുക വാഗ്ദാനം ചെയ്തു.ചാലിശ്ശേരിയിലെ മെഡിക്കൽ ഷോപ്പുകളിൽ നിന്ന് ലഭിക്കാത്തിരുന്ന മരുന്ന്

 എടപ്പാളിൽ നിന്ന് എത്തിച്ച് നൽകി.ആരോരുമില്ലാത്ത സ്വാമിനാഥൻ കൊല്ലങ്കോട് സ്വദേശിയാണ്  എട്ടു  വർഷമായി ചാലിശ്ശേരി ടൗണിലെ കടത്തിണ്ണകളിലാണ് ഉറക്കം.നാട്ടുകാരുടെ സഹായം കൊണ്ടാണ്   ജീവിതം മുന്നോട്ട് പോകുന്നത്.ലോക്ഡ്രൗണായതിനാൽ പഞ്ചായത്ത് സമൂഹ അടുക്കളയിൽ നിന്ന് ഭക്ഷണം നൽകുന്നുണ്ട്.കോവിഡ് പ്രതിരോധത്തിനിടെ സഹജീവികളുടെ സാഹചര്യം അറിഞ്ഞുള്ള ജനമൈത്രി പോലീസിൻ്റെ കരുതൽ ഒറ്റപ്പെടുന്നവർക്ക് ആശ്വാസമേകി   ഗ്രാമത്തിന് നേരിൻ്റെ നേർ കാഴ്ചയായി.