20 April 2024 Saturday

മാനസിക അസ്വസ്ഥതയുള്ളയാല്‍ പാമ്പുമായി എടപ്പാള്‍ ടൗണിലിറങ്ങിയത് ജനങ്ങളെ പരിഭ്രാന്തരാക്കി

ckmnews

എടപ്പാൾ: മാനസിക വെല്ലുവിളി നേരിടുന്നയാൾ പാമ്പുമായി എടപ്പാൾ ടൗണിൽ ചുറ്റിക്കറങ്ങിയത് ജനങ്ങളെ പരിഭ്രാന്തരാക്കി.കഴിഞ്ഞ ദിവസം ഉച്ചയോടെ എടപ്പാള്‍ ജംഗ്ഷനില്‍ ആണ് സംഭവം.സംഭവം അന്യേഷിച്ച് അടുത്ത് ചെന്നവരോടൊന്നും  കൃത്യമായ വിവരം നൽകാതെയാണ് യുവാവ് കടന്നു പോയത്.പാമ്പിനെയും തോളിലിട്ട് വന്ന ആളെ കണ്ട് സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ പരക്കം പാഞ്ഞു.ഫോട്ടോ എടുക്കുന്നവർക്കായി നിന്ന് കൊടുക്കാനും ഇയാൾ തയ്യാറായി.ഏറെ നേരം ടൗണില്‍ ചുറ്റിക്കറങ്ങിയ ശേഷമാണ് ഇയാള്‍ അപ്രത്യക്ഷനായത്.