29 March 2024 Friday

കിഴക്കമ്പലത്ത് പോളിങ് ബൂത്തില്‍ മര്‍ദനമേറ്റ ദമ്പതിമാര്‍ക്ക് ഒരുലക്ഷം രൂപ നല്‍കി ട്വന്റി-20

ckmnews


കൊച്ചി: കിഴക്കമ്പലത്ത് വോട്ടെടുപ്പു ദിവസം പോളിങ് ബൂത്തില്‍വെച്ച് മര്‍ദനമേറ്റിട്ടും മടങ്ങിയെത്തി വോട്ട് രേഖപ്പെടുത്തിയ ദമ്പതിമാര്‍ക്ക് അനുമോദനവുമായി ട്വന്റി-20.

വയനാട് സ്വദേശികളും 14 വര്‍ഷമായി കിഴക്കമ്പലത്ത് താമസക്കാരുമായ പ്രിന്റു, ബ്രിജിത്ത ദമ്പതിമാര്‍ക്കാണ് ഒരുലക്ഷം രൂപയുടെ ചെക്ക് ട്വന്റി-20 കൈമാറിയത്. ട്വന്റി-20 ചീഫ് കോ ഓര്‍ഡിനേറ്റര്‍ സാബു ജേക്കബാണ് ഇരുവര്‍ക്കും ചെക്ക് കൈമാറിയത്.

വോട്ട് രേഖപ്പെടുത്താന്‍ എത്തിയപ്പോള്‍ പ്രമുഖ പാര്‍ട്ടി പ്രവര്‍ത്തകരില്‍നിന്ന് പ്രിന്റുവിനും ബ്രിജിത്തയ്ക്കും ആക്രമണമേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് പോളിങ് ബൂത്തില്‍നിന്ന് മടങ്ങിയ ഇരുവരും ഉച്ചയ്ക്കു ശേഷമെത്തി പോലീസ് സഹായത്തോടെ വോട്ട് ചെയ്തു.വാടകയ്ക്ക് താമസിക്കുന്നവരെ വോട്ട് രേഖപ്പെടുത്താന്‍ അനുവദിക്കില്ലെന്നും വോട്ട് രേഖപ്പെടുത്താന്‍ ആധാര്‍ കാര്‍ഡ് മതിയാവില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്റെ കാര്‍ഡ് വേണമെന്നും പറഞ്ഞായിരുന്നു ഇവരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആക്രമിച്ചത്.