28 March 2024 Thursday

ആലംകോട് കമ്മൃണിറ്റി കിച്ചന് യുവാക്കളുടെ സഹായം

ckmnews


ചങ്ങരംകുളം:ആലംകോട്കമ്മ്യൂണിറ്റി കിച്ചണിലേക്ക്  ഭക്ഷണം നല്‍കുന്നതിന് യുവാക്കളുടെ സഹായം. യുവാക്കള്‍ അടങ്ങിയ 9 പേരുടെ സൗഹൃദ കൂട്ടായ്മയാണ് ആലംകോട് ഗ്രാമപഞ്ചായത്തിന് കീഴിലെ കമ്മ്യൂണിറ്റി കിച്ചന് സാമ്പത്തിക സഹായം നല്‍കിയത്.അനൂപ് ആലുങ്ങൽ, നസീഫ് കോക്കൂർ, ഫാസിൽ കപ്പൂർ, സാദിക്ക് കാഞ്ഞിയൂർ, റമീസ് പള്ളിക്കര, ബബിൻ ഊരത്ത്, നിഖിൽ  ചാലിശ്ശേരി, അനൂപ് കെ ഡി, അലി അസ്‌കർ, മുബഷിർ ഉദിനുപ്പറമ്പ് എന്നിവർ ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുജിത സുനിൽ, വൈസ് പ്രസിഡണ്ട് അൻവർ, പഞ്ചായത്ത് സെക്രട്ടറി, അലി പരുവിങ്ങൽ ,എന്നിവരെ ഏൽപ്പിച്ചു.