23 April 2024 Tuesday

പെരുമുക്കിന്റെ വിജയപെരുമയില്‍ പഞ്ചായത്ത്,ബ്ളോക്ക് ജില്ലാ സ്ഥാനാര്‍ത്ഥികള്‍

ckmnews



ചങ്ങരംകുളം:തിരഞ്ഞെടുപ്പ് ഫലം വന്നതോടെ ആലംകോട് പഞ്ചായത്തിലെ പെരുമുക്ക് എന്ന ഗ്രാമം ആത്മ സംതൃപ്തിക്കൊപ്പം തികഞ്ഞ ആത്മവിശ്വാസത്തിലാണ്.ഗ്രാമ പഞ്ചായത്തിലേക്കു,ബ്ളോക്ക് പഞ്ചായത്തിലേക്കും ജില്ലാ പഞ്ചായത്തിലേക്കും മത്സരിച്ച സ്ഥാനാര്‍ത്ഥികള്‍ പെരുമുക്കുകാര്‍.മൂന്ന് പേര്‍ക്കും പ്രദേശവാസികള്‍ നല്‍കിയത് തിളക്കമാര്‍ന്ന വിജയം.ആലംകോട് ഗ്രാമപഞ്ചായത്തിലേക്ക് പെരുമുക്ക് ഗ്രാമത്തില്‍ നിന്ന് മത്സരിച്ച കോണ്‍ഗ്രസ്സിലെ ഹക്കീം പെരുമുക്കും,പെരുമ്പടപ്പ് ബ്ളോക്കിലേക്ക് ചങ്ങരംകുളം ഡിവിഷനില്‍ നില്‍  നിന്ന് മത്സരിച്ച സിപിഎം ലെ കരുണാകരനും മലപ്പുറം ജില്ലാപഞ്ചായത്തിലേക്ക് ചങ്ങരംകുളം ഡിവിഷനില്‍ നിന്ന് മത്സരിച്ച സിപിഎം ലെ ആരിഫാ നാസറും വിജയിച്ച് കയറിയതാണ് പെരുമിക്കിന്റെ പെരുമ വാനോളം ഉയര്‍ത്തിയത്.ഒരേ സമയം പഞ്ചായത്ത്,ബ്ളോക്ക് ജില്ലാ അംഗങ്ങള്‍ പ്രദേശത്ത് നിന്ന് ലഭിച്ചത് യാതൃശ്ചികമാണെങ്കിലും പ്രദേശത്തെ വികസനസ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ പ്രദേശത്തെ ജനപ്രതിനിധികള്‍ക്ക് കഴിയുമെന്ന വിശ്വാസത്തിലാണ് നാട്ടുകാര്‍