19 April 2024 Friday

നന്നംമുക്ക് പഞ്ചായത്തില്‍ യുഡിഎഫിന് നേട്ടം ബിജെപിയുടെ ഒരു സീറ്റ് നിര്‍ണായകം

ckmnews



ചങ്ങരംകുളം:വാശിയേറിയ പോരാട്ടം നടന്ന നന്നംമുക്ക് പഞ്ചായത്തില്‍ എല്‍ഡിഎഫ് ഭരണം അട്ടിമറിച്ച യുഡിഎഫിന് ഭരണത്തിലെത്താന്‍ കഴിഞ്ഞില്ല.8 സീറ്റ് നേടി യുഡിഎഫും 8 സീറ്റ് നേടി എല്‍ഡിഎഫും ഒപ്പത്തിനൊപ്പം ആകുകയും ഒരു സീറ്റ് ബിജെപി ഉറപ്പിക്കുകയും ചെയ്തതോടെയാണ് ഭരണത്തിലെത്താന്‍ ഇരുമുന്നണികള്‍ക്കും കഴിയാതെ പോയത്.പതിവില്‍ നിന്ന് മാറി ഇത്തവണ സിപിഐ യെ മാറ്റി നിര്‍ത്തി സിപിഎം ഒറ്റക്കാണ് നന്നംമുക്കില്‍ ജനവിധി തേടിയത്.വാശിയേറിയ മത്സരം നടന്ന വാര്‍ഡ് 4 കാഞ്ഞിയൂരില്‍ സിപിഎം ലെ പട്ടേരി ശിവദാസനും കോണ്‍ഗ്രസ്സിലെ വികെഎം നൗഷാദും വോട്ടിങ് നിലയില്‍ തുല്ല്യത പാലിക്കുകയും നറുക്കെടുപ്പിലൂടെ വികെഎം നൗഷാദ് വിജയിക്കുകയും ആയിരുന്നു.ഇത് എല്‍ഡിഎഫിന് വലിയ തിരിച്ചടിയായി.സിപിഎം  സ്വധീനം നില നിന്നിരുന്ന  വാര്‍ഡ് 13ല്‍ കഴിഞ്ഞ തവണ ബിജെപി അട്ടിമറി വിജയം നേടിയിരുന്നു.ഇത്തവണ വാര്‍ഡ് ബിജെപിയില്‍ നിന്ന് സിപിഎം ന് തിരിച്ച് പിടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ ആയിരുന്നു സിപിഎം.എന്നാല്‍ വാര്‍ഡ് 13വീണ്ടും ബിജെപി സ്ഥാനാര്‍ത്ഥി ജയിച്ച് കയറിയതോടെയാണ് രണ്ട് മുന്നണികള്‍ക്കും ബിജെപിയുടെ ഒരു സീറ്റ് നിര്‍ണായകമായത്.