19 April 2024 Friday

വട്ടംകുളത്തിൻ്റെ ചരിത്രം തിരുത്തി യു ഡി എഫ് ബി.ജെ.പി ആദ്യമായി അകൗണ്ട് തുറന്നു

ckmnews



എടപ്പാൾ: വട്ടംകുളത്ത് ചരിത്രം തിരുത്തി യു ഡി എഫ് ഏറ്റവും വലിയ ഒറ്റ കക്ഷി.1979 തിന് ശേഷം ആദ്യമായാണ് എൽ.ഡി.എഫിന് ഭരണം നഷ്ടമാകുന്നത്. പത്തൊൻപത് സീറ്റുള്ള പഞ്ചായത്തിൽ യു.ഡി.എഫ് ഒൻപത് സീറ്റ് നേടിയപ്പോൾ എൽഡിഎഫ് എട്ട് സീറ്റുകളും എൻ.ഡി.എ രണ്ട് സീറ്റും നേടി പഞ്ചായത്തിൽ എൻ.ഡി.എ നേടിയ രണ്ട് സീറ്റ് നിർണ്ണായകമാകും.ബി.ജെ.പി ആദ്യമായി അകൗണ്ട് തുറന്നു എന്നതും ഇത്തവണത്തെ പ്രത്യേകതയായി .പഞ്ചായത്തിൽ യു.ഡി.എഫ് പക്ഷത്ത് ഏഴ് സീറ്റുകൾ മുസ്ലീംലീഗും രണ്ട് സീറ്റുകൾ കോൺഗ്രസും നേടിയപ്പോൾ എൽ.ഡി.എഫ് പക്ഷത്ത് സിപിഎം ആറ് സീറ്റുകളും രണ്ട് സീറ്റുകൾ സിപിഐയും നേടി. അഞ്ചാം വാർഡിൽ എൽഡിഎഫിനെ തോൽപിച്ചും പതിനെട്ടാം വാർഡിൽ യുഡിഎഫിനെ തോൽപിച്ചുമാണ് ബി.ജെ.പി ജയിച്ചത്.