25 April 2024 Thursday

ഐഎന്‍സി പ്രവാസി കൂട്ടായ്മയും ഒതളൂര്‍ കോണ്‍ഗ്രസും 100 കുടുംബങ്ങള്‍ക്ക് സൗജന്യ കിറ്റ് വിതരണം നടത്തി

ckmnews



ചങ്ങരംകുളം:ഐ എൻ സി പ്രവാസിയും ഒതളൂർ കോൺഗ്രസും ചേർന്ന് പ്രദേശത്തെ വീടുകളില്‍ സൗജന്യ ഭക്ഷ്യവിഭവ കിറ്റുകൾ വിതരണം ചെയ്തു.ലോക്ക് ഡൗണ്‍ മൂലം പ്രയാസം നേരിടുന്ന കുടുംബങ്ങള്‍ക്കായി തയ്യാറാക്കിയ 100 ഓളം കിറ്റുകൾ ആണ് ആദ്യ ഗഡുവായി വിതരണം ചെയ്തത്.ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുജിത സുനിൽ ഉദ്ഘാടനം ചെയ്തു.ഹക്കീം,സുധീർ,  ശിവൻ,സുനിൽ,രജി,  അഭിലാഷ്,എന്നിവരുടെ നേതൃത്വത്തിൽ കിറ്റുകള്‍ വിതരണം നടത്തി