18 April 2024 Thursday

പൊന്നാനിയിൽ സംഘർഷം നാലുപേർക്ക് പരിക്ക്

ckmnews



പൊന്നാനിയിൽ സംഘർഷം നാലുപേർക്ക് പരിക്ക്.പൊന്നാനി കടവനാട് വാർഡ് 25 ലാണ് ആക്രമണം നടന്നത്.മാരകായുധങ്ങളുമായി  എത്തിയ ഒരു സംഘമാളുകൾ ആക്രമണം നടത്തുകയായിരുന്നുആക്രമണത്തിൽ പരിക്കുപറ്റിയ കടവനാട് സ്വദേശികളായ നജ്മുദ്ധീൻ, ബിബിൻ, സലാം, ഉല്ലാസ് എന്നിവരെ  പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും,ഉല്ലാസിനെ വിദഗ്ധ ചികിത്സക്കായി വെളിയംകോട് മെട്രോ ആംബുലൻസ് പ്രവർത്തകർ തൃശൂർ മെഡിക്കൽ ആശുപത്രിയിലേക്കും കൊണ്ടുപോയി.