25 April 2024 Thursday

ഗൃഹനാഥനെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി

ckmnews


ഗൃഹനാഥനെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി

എരമംഗലം:ഗൃഹനാഥനെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി.എരമംഗലം സ്വദേശിയും ജീവകാരുണ്യ പ്രവർത്തകനുമായ ചോത്തേൽ സുരേഷ് ബാബു എന്നവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.വെളിയങ്കോട് പഞ്ചായത്തിലെ ആറാം വാർഡ് സ്ഥാനാർത്ഥിയും മുൻ പഞ്ചായത്ത് പ്രസിഡണ്ടുമായ വ്യക്തിയാണ് തനിക്കെതിരെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ പ്രവർത്തിച്ചു എന്ന് ആരോപിച്ച് സുരേഷ് ബാബുവിനെ വീട്ടിൽ കയറി ആക്രമിക്കുകയും വീട്ടിലെ സ്ത്രീകളെ അസഭ്യം പറയുകയുകയും ചെയ്തു എന്നാണ് പരാതി. പരിക്കേറ്റ സുരേഷ് ബാബുവിനെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരുമ്പടപ്പ് പോലീസ്  കേസെടുത്തു.