29 March 2024 Friday

കടവല്ലൂർ പടിഞ്ഞാറ്റുമുറിയിൽ ചൂണ്ടയിടുന്നതിനിടെ കുളത്തിൽ വീണ വാഴാനി സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു.

ckmnews

കടവല്ലൂർ പടിഞ്ഞാറ്റുമുറിയിൽ ചൂണ്ടയിടുന്നതിനിടെ കുളത്തിൽ വീണ വാഴാനി സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു.


പെരുമ്പിലാവ്:കടവല്ലൂർ പടിഞ്ഞാറ്റുമുറിയിൽ യുവാവ് കുളത്തിൽ വീണ് മരിച്ചു.

വരവൂരിൽ വാടകയ്ക്കു താമസിക്കുന്ന വാഴാനി സ്വദേശി ഇല്ലത്തുപറമ്പിൽ പരേതനായ ചന്ദ്രന്റെ മകൻ ജിനേഷ് (34) ആണ് മരിച്ചത്. 

ചൊവ്വാഴ്ച വൈകിട്ട് നാലരയോടെ കടവല്ലൂർ പടിഞ്ഞാറ്റുമുറി 

പള്ളികുളത്തിൽ ചൂണ്ടയിടുന്നതിനിടെ കാൽ തെറ്റി കുളത്തിൽ വീണാണ് അപകടം സംഭവിച്ചത്.

 സുഹൃത്തായ വരവൂർ സ്വദേശി ഫാസിലിനൊപ്പം കടവല്ലൂർ 

പടിഞ്ഞാറ്റുമുറി നെന്മനാട്ടിൽ ഇബ്രാഹിമിൻ്റെ വീട്ടിൽ വരവൂർ സ്വദേശികളായ മറ്റു രണ്ടു സുഹൃത്തുക്കളുമായ് വിരുന്നുവന്നതായിരുന്നു ജിനേഷ്.

നീന്തൽ വശമുണ്ടെങ്കിലും ചണ്ടി നിറഞ്ഞ കുളത്തിൽ കുടുങ്ങിയതാണു മരണ കാരണമായതെന്നാണു സൂചന. കുന്നംകുളം അഗ്നിരക്ഷാ സേനാംഗങ്ങൾ ഒരു മണിക്കൂറോളം തിരച്ചിൽ നടത്തി  നാട്ടുകാരുടെ സഹായത്തോടെയാണ് മൃതദേഹം പുറത്തെടുത്തത്. കുന്നംകുളം പോലീസ് സബ് ഇൻസ്പെക്ടർ വി എസ് സന്തോഷ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

 മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി, കോവിഡ് സ്രവ പരിശോധന നടത്തി പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം ബുധനാഴ്ച ബന്ധുക്കൾക്ക് കൈമാറും.

 അമ്മ: ചന്ദ്രിക. 

ഭാര്യ: രജിത.