29 March 2024 Friday

കുറ്റിപ്പുറത്തിന്റെ ഹൃദയഭാഗത്ത് രക്തദാന ക്യാമ്പൊരുക്കി ബ്ലഡ് ഡോണേഴ്സ് കേരള

ckmnews


കുറ്റിപ്പുറം: കോവിഡ് മഹാമാരിയിൽ രക്തത്തിന് ദൗർലഭ്യം നേരിട്ടു കൊണ്ടിരിക്കുന്ന സഹചര്യത്തിൽ ബ്ലഡ് ബാങ്കുകളുമായി സഹകരിച്ചു കൊണ്ടുള്ള രക്തദാനക്യാമ്പുകൾ സജീവമായികൊണ്ടിരിക്കുമ്പോൾ രക്തദാന ക്യാമ്പിന് ബി ഡി കെ യോടൊപ്പം കൈ കൊർത്ത് കൊണ്ട് രക്തദാനത്തിന് പുതു ചരിത്രമായി ടീം കുറ്റിപ്പുറം , സംഘടനാ നേതൃപാടവത്തോടെ കുറ്റിപ്പുറം എ എൽ പി സ്കൂളിൽ കൃത്യം 9 മണിക്ക് വളാഞ്ചേരി നടക്കാവിൽ ഹോസ്പിറ്റൽ ഓർത്തോ സർജൻ ഡോക്ടർ റിയാസ് ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ ടീം കുറ്റിപ്പുറം ഭാരവാഹികളും ബി ഡി കെ സ്റ്റേറ്റ് ,ജീല്ല, താലൂക്ക് അംഗങ്ങളും പങ്കെടുത്തു . പെരിന്തൽമണ്ണ ഐ എം എ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ നടത്തിയ ക്യാമ്പിൽ 85 റജിസ്ടേഷനോടെ 80 പേർ രക്തദാനം ചെയ്തു. ടീം കുറ്റിപ്പുറം ഭാരവാഹികളും  ബ്ലഡ് ഡോണേഴ്സ് കേരള സംസ്ഥാന വൈ.പ്രസിഡണ്ട് സലിം സി.കെ വളാഞ്ചേരി, സ്റ്റേറ്റ് ഉപദേശകസമിതി അംഗം ബാലകൃഷ്ണൻ  വലിയാട്ട്, സ്റ്റേറ്റ് കമ്മിറ്റി അംഗം നബീൽ പാലാറ,

ജില്ലാ കമ്മിറ്റി അംഗം നൗഷാദ് കാളിയത്ത് തിരൂർ താലൂക്ക് പ്രസിഡണ്ട് കബീർ കാടാമ്പുഴ വൈ.പ്രസിഡണ്ട് അലവി വൈരംങ്കോട് , ജോസെക്രട്ടറി സുനൂൻ വലിയകുന്ന് തുടങ്ങിയവർ ക്യാമ്പിന് നേതൃത്ത്വം നല്കി.