25 April 2024 Thursday

കനത്ത സുരക്ഷയിൽ വോട്ടെണ്ണൽ കേന്ദ്രങ്ങൾ ഒരുങ്ങി

ckmnews

കനത്ത സുരക്ഷയിൽ വോട്ടെണ്ണൽ കേന്ദ്രങ്ങൾ ഒരുങ്ങി


എടപ്പാൾ:സംസ്ഥാനത്തെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. അതീവ സുരക്ഷ സംവിധാനങ്ങളോടെയാണ് 

വോട്ടെണ്ണൽ കേന്ദ്രങ്ങൾ ഒരുക്കിയിരിക്കുന്നത്. വാതിലുകളും ജനലുകളും പ്രത്യേകമായി ബന്ധിച്ച് വോട്ടിംഗ് മെഷീനുകൾക്ക് സുരക്ഷാ ഒരുക്കി  ഉദ്യോഗസ്ഥർ കാവലിലാണ്.

നാളെ കാലത്ത് 8 മണിക്ക് ആരംഭിക്കുന്ന വോട്ടെണ്ണലിൻ്റെ ഫല സൂചനകൾ വളരെ പെട്ടന്ന് തന്നെ ലഭിക്കാനുള്ള സംവിധാനങ്ങളും ഒരുങ്ങി.

ഏകദേശം പത്തു മണിയോടെ പഞ്ചായത്തുകൾ ആരൊക്കെ ഭരിക്കും എന്നതിൻ്റെ ചിത്രങ്ങൾ തെളിയും.