18 April 2024 Thursday

ഗു​രു​വാ​യൂ​ര്‍ ആ​ന​ത്താ​വ​ള​ത്തി​ലെ പു​ന്ന​ത്തൂ​ര്‍ കോ​വി​ല​ക​ത്തി​െന്‍റ ചു​മ​രു​ക​ളി​ല്‍ ഇ​പ്പോ​ഴും ത​ങ്ങി​നി​ല്‍​പ്പു​ണ്ട്കൃഷ്​ണമൂര്‍ത്തിയുടെ കലാമുദ്രകള്‍

ckmnews

ഗു​രു​വാ​യൂ​ര്‍: ആ​ന​ത്താ​വ​ള​ത്തി​ലെ പു​ന്ന​ത്തൂ​ര്‍ കോ​വി​ല​ക​ത്തി​െന്‍റ ചു​മ​രു​ക​ളി​ല്‍ ഇ​പ്പോ​ഴും ത​ങ്ങി​നി​ല്‍​പ്പു​ണ്ട് പി. ​കൃ​ഷ്ണ​മൂ​ര്‍​ത്തി​യെ​ന്ന അ​തു​ല്യ ക​ലാ​കാ​ര​ന്‍ ചാ​ര്‍​ത്തി​യ 'ച​ന്ദ​ന​ലേ​പ സു​ഗ​ന്ധം'. ച​രി​ത്രം തി​രു​ത്തി​യെ​ഴു​തി​യ ച​ല​ച്ചി​ത്ര​കാ​വ്യ​മാ​യ 'ഒ​രു വ​ട​ക്ക​ന്‍ വീ​ര​ഗാ​ഥ'​യു​ടെ ക​ലാ​സം​വി​ധാ​ന​ത്തി​നാ​യി മാ​സ​ങ്ങ​ളോ​ളം കൃ​ഷ്ണ​മൂ​ര്‍ത്തി ഗു​രു​വാ​യൂ​രി​ല്‍ ത​ങ്ങി​യി​രു​ന്നു. ആ​ന​ത്താ​വ​ള​വും കോ​വി​ല​ക​വു​മെ​ല്ലാം ഉ​ള്‍​പ്പെ​ടു​ന്ന പ്ര​ദേ​ശ​ത്തെ ത​െന്‍റ ഭാ​വ​നാ​സ​മ്ബ​ന്ന​ത​യി​ലൂ​ടെ വ​ട​ക്ക​ന്‍ പാ​ട്ടു​കാ​ല​ത്തേ​ക്ക് പു​ന​ര്‍​ജ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു ആ ​അ​തു​ല്യ​ശി​ല്‍​പി.

1989 കാ​ല​ഘ​ട്ട​ത്തി​ലാ​യി​രു​ന്നു വീ​ര​ഗാ​ഥ​യു​ടെ ചി​ത്രീ​ക​ര​ണം. മു​ടി നീ​ട്ടി​വ​ള​ര്‍ത്തി​യ ഒ​രു ചെ​റു​പ്പ​ക്കാ​ര​ന്‍ ധ്യാ​ന​നി​മ​ഗ്​​ന​മാ​യി മ​ണി​ക്കൂ​റു​ക​ളോ​ളം നി​ല്‍ക്കു​ന്ന​ത് അ​ക്കാ​ല​ത്ത് ആ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന​വ​ര്‍​ക്കെ​ല്ലാം കൗ​തു​ക കാ​ഴ്ച​യാ​യി​രു​ന്നു.

ധ്യാ​ന​നി​മ​ഗ്​​ന​മാ​യ ആ ​മ​ന​സ്സി​ല്‍ വി​രി​ഞ്ഞ ഭാ​വ​ന​യി​ല്‍ ആ​ന​ത്താ​വ​ള​വും കോ​വി​ല​ക​വു​മെ​ല്ലാം വ​ട​ക്ക​ന്‍ പാ​ട്ടി​െന്‍റ ച​രി​ത്ര പ​ശ്ചാ​ത്ത​ല​ത്തി​ലേ​ക്ക് മാ​റി​യ​ത് അ​ത്ഭു​ത​ക​ര​മാ​യ വേ​ഗ​ത്തി​ലാ​ണ്. പു​ന്ന​ത്തൂ​ര്‍ കോ​വി​ല​ക​ത്തി​െന്‍റ ന​ടു​മു​റ്റം താ​മ​ര​ക്കു​ള​മാ​യി, വാ​ട്ട​ര്‍ ടാ​ങ്കു​ക​ള്‍ ഗോ​പു​ര​ങ്ങ​ളാ​യി, ചു​മ​രു​ക​ളി​ല്‍ ചി​ത്ര​ങ്ങ​ള്‍ നി​റ​ഞ്ഞു, നാ​ട​ക​ശാ​ല​യും അ​ങ്ക​ത്ത​ട്ടു​മൊ​ക്കെ ഒ​രു​ങ്ങി..... ത​ച്ചോ​ളി ച​ന്തു​വും ഉ​ണ്ണി​യാ​ര്‍ച്ച​യും ആ​രോ​മ​ല്‍ ചേ​ക​വ​രും ക​ണ്ണ​പ്പ​ന്‍ ചേ​ക​വ​രും അ​രി​ങ്ങോ​ട​രു​മൊ​ക്കെ അ​വി​ടെ പു​ന​ര്‍ജ​ന്മ​മെ​ടു​ത്തു. വ​ട​ക്ക​ന്‍ വീ​ര​ഗാ​ഥ​യെ മ​ല​യാ​ളി​യു​ടെ മ​ന​സ്സി​ല്‍ ഇ​തി​ഹാ​സ സി​നി​മ​യാ​യി പ​തി​പ്പി​ച്ചു​റ​പ്പി​ക്കു​ന്ന​തി​ല്‍ അ​തി​െന്‍റ ക​ലാ​സം​വി​ധാ​യ​ക​നാ​യ കൃ​ഷ്ണ​മൂ​ര്‍ത്തി​ക്കും ചെ​റു​ത​ല്ലാ​ത്ത പ​ങ്കു​ണ്ടാ​യി​രു​ന്നു.

അ​തി​നു​ള്ള അം​ഗീ​കാ​ര​മാ​യി അ​ദ്ദേ​ഹ​ത്തി​ന് ഒ​രു വ​ട​ക്ക​ന്‍ വീ​ര​ഗാ​ഥ​യി​ലൂ​ടെ വ​സ്ത്രാ​ല​ങ്കാ​ര​ത്തി​നും ക​ലാ​സം​വി​ധാ​ന​ത്തി​നും ര​ണ്ട് ദേ​ശീ​യ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ ല​ഭി​ച്ചു. വീ​ര​ഗാ​ഥ​യു​ടെ ഷൂ​ട്ടി​ങ് ക​ഴി​ഞ്ഞി​ട്ടും പി​ന്നീ​ടെ​ത്ര​യോ വ​ര്‍ഷ​ങ്ങ​ള്‍ ആ​ന​ത്താ​വ​ള​ത്തി​ലെ കോ​വി​ല​കം കെ​ട്ടി​ട​ത്തി​ല്‍ കൃ​ഷ്ണ​മൂ​ര്‍ത്തി​യു​ടെ കൈ​യൊ​പ്പു​ക​ള്‍ മാ​യാ​തെ കി​ട​ന്നി​രു​ന്നു. സ​ന്ദ​ര്‍ശ​ക​രാ​യി എ​ത്തി​യ പ​ല​രും ക​രു​തി​യി​രു​ന്ന​ത് അ​തെ​ല്ലാം പ​ഴ​യ നാ​ടു​വാ​ഴി ഭ​ര​ണ​കാ​ല​ത്തി​െന്‍റ അ​വ​ശേ​ഷി​പ്പു​ക​ളാ​ണെ​ന്നാ​ണ്. ഈ ​സി​നി​മ വ​ഴി ആ​ന​ത്താ​വ​ള​ത്തി​െന്‍റ പ്ര​ശ​സ്തി​യും വ​ര്‍ധി​ച്ചു.

ഗു​രു​വാ​യൂ​രി​ന് മ​റ​ക്കാ​നാ​വാ​ത്ത കു​റെ ഓ​ര്‍മ​ക​ള്‍ സ​മ്മാ​നി​ച്ചാ​ണ് വീ​ര​ഗാ​ഥ​യു​ടെ രാ​ജ​ശി​ല്‍​പി​യാ​യ കൃ​ഷ്ണ​മൂ​ര്‍ത്തി കാ​ല​യ​വ​നി​ക​യി​ല്‍ മ​റ​യു​ന്ന​ത്.