Kottayam
കോട്ടയം പനച്ചിക്കാട് അമ്മയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം പനച്ചിക്കാട് അമ്മയും മകളും മരിച്ച നിലയില്‍. മരിച്ചത് കഴിഞ്ഞ ദിവസം കാണാതായ മാടപ്പളളി കരോട്ട് വീട്ടില്‍ വല്‍സമ്മ (59) മകള്‍ ധന്യ (37) എന്നിവരാണ്.ഇരുവരെയും കാണാതായത് തിങ്കളാഴ്ചയാണ്.മൃതദേഹം കണ്ടെത്തിയത് വീടിന് സമീപത്തെ കുളത്തിലാണ്. വീട്ടില്‍ നിന്ന് കടബാധ്യതയെ തുടര്‍ന്നുള്ള കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്ന് വ്യക്തമാക്കുന്ന ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്