28 March 2024 Thursday

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; ഇടി മിന്നല്‍ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ckmnews

തിരുവനന്തപുരം; നാളെ മുതല്‍ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ് . കൂടാതെ ശക്തമായ ഇടി മിന്നല്‍ മുന്നറിയിപ്പും നല്‍കി.

ഇതിനെ തുടര്‍ന്ന് അതീവ ജാ​ഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിയ്ക്കുന്നത്. നാളെ മുതല്‍ 18 വരെ കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ് .

ഉച്ചക്ക് 2 മണി മുതല്‍ 10 മണിവരെയുള്ള സമയത്താണ് ഇടി മിന്നല്‍ രൂക്ഷമാകുക എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കേരള തീരത്ത് മല്‍സ്യ ബന്ധനത്തിന് തടസ്സമില്ല.