25 April 2024 Thursday

പെരിയ ഇരട്ടകൊലക്കേസ്: അന്വേഷണം ആരംഭിച്ച്‌ സിബിഐ; ആദ്യം നടത്തിയത് കൊലപാതകത്തിന്റെ പുനരാവിഷ്‌കരണം

ckmnews

കാസര്‍കോഡ്: പെരിയ കേസില്‍ സി.ബി.ഐ അന്വേഷണം ആരംഭിച്ചു. പെരിയയിലെ കൊലപാതകം നടന്ന കല്യോട്ട് കൂരാങ്കര റോഡില്‍ കൊലപാതക ദിവസത്തെ സംഭവങ്ങള്‍ പുനരാവിഷ്‌കരിക്കുകയാണ് സംഘം. നന്ദകുമാരന്‍ നായരുടെ നേതൃത്വത്തിലുള‌ള സംഘമാണ് അന്വേഷിക്കുന്നത്. സംഭവം നടന്ന സ്ഥലത്തെത്തിയ സി.ബി.ഐ സംഘം ആദ്യം സ്ഥലം വിശദമായി പരിശോധിച്ചു. പിന്നീട് ശരത്‌ലാലിന്റെ അച്ഛന്‍ ശങ്കരനാരായണന്റെ സഹോദരനോടും നാട്ടുകാരോടും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പിന്നീട് കേസിലെ സാക്ഷികളുടെയും നാട്ടുകാരുടെയും സാന്നിദ്ധ്യത്തില്‍ സംഭവം പുനരാവിഷ്‌കരണം നടത്തി. 2019 ഫെബ്രുവരി 17നായിരുന്നു കൃപേഷ്, ശരത്‌ലാല്‍ എന്നീ

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പെരിയയില്‍ വച്ച്‌ കൊല്ലപ്പെട്ടത്. ബൈക്കില്‍ സഞ്ചരിച്ചിരുന്ന ഇവരെ ആക്രമിച്ച്‌ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

മുന്‍പ് കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന ഹൈക്കോടതി 2019 ഒക്‌ടോബറില്‍ വിധിയുണ്ടായതിന് പിന്നാലെ തന്നെ സി.ബി.ഐ സംഘം അന്വേഷണം ഏ‌റ്റെടുത്തു. എന്നാല്‍ സര്‍ക്കാര്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഈ വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചു. വിധി എന്നാല്‍ ഡിവിഷന്‍ ബെ‌ഞ്ച് സ്‌റ്റേ ചെയ്യാത്തതിനെ തുടര്‍ന്ന് സുപ്രീംകോടതിയിലെത്തിയ സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതിയും തള‌ളി.