25 April 2024 Thursday

മെഗാ റിക്രൂട്ട്‌മെന്റ് ഡ്രൈവ്; ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ

ckmnews

കോവിഡ് പ്രതിസന്ധിയെ മറികടന്ന് കുതിക്കാനൊരുങ്ങി റെയില്‍ മന്ത്രാലയം. ഒരു ലക്ഷത്തിലധികം ജോലി ഒഴിവുകള്‍ നികത്താനൊരുങ്ങിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. 21 റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡുകളിലൂടെയാണ് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുക. മെഗാ റിക്രൂട്ട്‌മെന്റ് ഡ്രൈവെന്ന് തന്നെ റെയില്‍വേ വിശേഷിപ്പിച്ചി രിക്കുന്ന നിയമനത്തിലൂടെ ആകെ ഒരു ലക്ഷത്തി നാല്‍പ്പതിനായിരം ഒഴിവുകള്‍ നികത്താനാണ് ഉദ്ദേശിക്കുന്നത്.

ഈ മാസം 11-ാം തീയതി പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ച്‌ രാജ്യത്താകമാനം 2.44 കോടി ഉദ്യോഗാര്‍ത്ഥികള്‍ വിവിധ മേഖലകളിലെ പരീക്ഷകളെഴുതുമെന്നും റെയില്‍വേ അറിയിച്ചു. ആദ്യ ഘട്ട പരീക്ഷ ഇന്നുമുതല്‍ 18-ാം തീയതി വരെ നടക്കും. അവസാന ഘട്ട പരീക്ഷ നടക്കുക 2021 ജൂണിലാണെന്നും വിജ്ഞാപനത്തില്‍ പറയുന്നു.