25 April 2024 Thursday

ലാഭമെടുപ്പില്‍ വില്‍പന സമ്മര്‍ദം; ബാങ്ക് ഓഹരികള്‍ താഴേക്ക്‌

ckmnews

കോവിഡ് നിയന്ത്രണങ്ങള്‍ പല രാജ്യങ്ങളിലും കര്‍ശനമാക്കിയത് ഏഷ്യന്‍ രാജ്യങ്ങളില്‍ ഓഹരി സൂചികകളെ താഴ്ത്തി. പ്രീ ഓപ്പണ്‍ സെഷനില്‍ 100 പോയിന്‍്റിലേറെ ഉയര്‍ന്ന സെന്‍സെക്സ് പിന്നീടു 350-ലേറെ പോയിന്‍്റ് താണു. നിഫ്റ്റി 100 പോയിന്‍്റോളം താഴ്ചയിലായി. ലാഭമെടുക്കലും ബാങ്ക് ഓഹരികളില്‍ നിന്നു വിറ്റു മാറാനുള്ള ശ്രമവും സൂചികകളെ വലിച്ചു താഴ്ത്തി.

പൊതുമേഖലാ ഓഹരികളില്‍ വലിയ വില്‍പന ഉണ്ടായി. എസ്ബിഐ, പിഎന്‍ബി, കനറാ ബാങ്ക് തുടങ്ങി പൊതുമേഖലാ ബാങ്ക് ഓഹരികളിലും വില്പന സമ്മര്‍ദമുണ്ട്. നോവാര്‍ട്ടിസ്, ഹോണ്ട പവര്‍, സുവേന്‍ ലൈഫ് തുടങ്ങിയവ ഇന്നു വ്യാപാരത്തില്‍ നേട്ടം കാണിച്ചു. തിങ്കളാഴ്ച നല്ല ഉയര്‍ച്ച കുറിച്ച ഐഎഫ് ബി ഇന്ന് അഞ്ചു ശതമാനം താഴെയായി. രാജ്യത്തു തൊഴിലില്ലായ്മ വര്‍ധിക്കുന്നതായി സിഎംഐഇ (സെന്‍്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമി) റിപ്പോര്‍ട്ട്. ഡിസംബര്‍ ആദ്യവാരം നഗരങ്ങളില്‍ 11.62 ശതമാനവും ഗ്രാമങ്ങളില്‍ 9.11 ശതമാനവുമാണ് തൊഴിലില്ലായ്മ നിരക്ക്. സാമ്ബത്തികരംഗം തിരിച്ചു വരുന്നുവെന്ന അവകാശവാദത്തിന്‍്റെ പതിരു കാണിക്കുന്നതാണ് ഈ കണക്ക്.