20 April 2024 Saturday

തദ്ദേശ തെരെഞ്ഞെടുപ്പ് അവസാനഘട്ടം സമാപിച്ചു:സമാധാനപരം വോട്ടെണ്ണല്‍ മറ്റന്നാള്‍ ഫലം ഉച്ചയോടെ

ckmnews


ചങ്ങരംകുളം:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന വോട്ടെടുപ്പ് അവസാനിച്ചു.ഇന്ന് നടന്ന മൂന്നാം ഘട്ട വോട്ടെടുപ്പ് ഒറ്റപ്പെട്ട അനിഷ്ട സംഭവങ്ങള്‍ ഒഴിച്ചാല്‍ പൊതുവെ സമാധാനപരമായിരുന്നു.തിരഞ്ഞെടുപ്പിൽ മൂന്ന് ഘട്ടങ്ങളിലുമായി 76.18 ശതമാനം പോളിങ് രേഖപ്പെടുത്തി. ഇതിൽ തിങ്കളാഴ്ച കഴിഞ്ഞ മൂന്നാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പിലാണ് ഏറ്റവും കൂടുതൽ പോളിങ് ശതമാനം രേഖപ്പെടുത്തിയത്. മൂന്നാം ഘട്ട വോട്ടെടുപ്പിൽ 78.62 ആണ് പോളിങ്. 73.12 ശതമാനമായിരുന്നു ആദ്യഘട്ടത്തിലെ പോളിങ്. രണ്ടാംഘട്ടത്തിൽ 76.78 ശതമാനം പോളിങ്ങായിരുന്നു രേഖപ്പെടുത്തിയിരുന്നത്.


മൂന്നാംഘട്ട വോട്ടെടുപ്പിൽ മലപ്പുറം – 78.86, കോഴിക്കോട്- 78.98, കണ്ണൂർ – 77.54, കാസർകോഡ്- 77.14 എന്നിങ്ങനെയാണ് ജില്ലതിരിച്ചുള്ള പോളിങ് ശതമാനം.2015ൽ 77.76 ശതമാനമായിരുന്നു പോളിങ് ശതമാനം. അന്ന് രണ്ട് ഘട്ടങ്ങളിലായായിരുന്നു പോളിങ്.മറ്റന്നാള്‍ കാലത്ത് വോട്ടെണ്ണല്‍ നടക്കും ഉച്ചയോടെ ഫലം അറിയാം