20 April 2024 Saturday

പി പി ഇ കിറ്റ് ധരിച്ച് വോട്ട് രേഖപ്പെടുത്തി

ckmnews


എടപ്പാൾ: പി പി ഇ കിറ്റ് ധരിച്ച് വോട്ട് രേഖപ്പെടുത്തി. എടപ്പാൾ പഞ്ചായത്തിലെ ആറാം വാർഡ് പെരുമ്പറമ്പിലാണ്

ഏഴാേളം പേർ പി പി ഇ കിറ്റ് ധരിച്ചെത്തി വോട്ട് രേഖപ്പെടുത്തിയത്. മറ്റ് വേട്ടർമാർ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞതിന് ശേഷമായിരുന്നു ഇവർ വോട്ട് ചെയ്തത്.

കോവിഡ് പോസറ്റീവ് ആയവരും നിരീക്ഷണത്തിൽ കഴിയുന്നവരുമാണ്  ആറ് മണിക്ക് ശേഷം വോട്ട് രേഖപ്പെടുത്താൻ പി പി ഇ കിറ്റ് ധരിച്ചെത്തിയത്.