20 April 2024 Saturday

താനൂർ ദേവധാർ സ്കൂളിലെ അധ്യാപകൻ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി കുഴഞ്ഞ് വീണ് മരിച്ചു*

ckmnews

താനൂർ ഗവ. ദേവധാർ ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകൻ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി കുഴഞ്ഞ് വീണ് മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ശിവപ്രസാദ് ആണ് ഇന്നലെ രാത്രി നാട്ടിൽ മരണപ്പെട്ടത്.  ഹൈസ്കൂൾ ഹിന്ദി അധ്യാപകനായിരുന്നു. സ്കൂളിലെ സ്റ്റുഡൻസ് പൊലീസ് കേഡറ്റ് ചുമതലയും വഹിച്ചിരുന്നു. നേരത്തെ സിവിൽ സപ്ലൈസിൽ ജോലിചെയ്തിരുന്ന ഇദ്ദേഹം രണ്ട് വർഷം മുമ്പാണ് അധ്യാപകനായി ദേവധാറിൽ എത്തിയത്. അധ്യാപകനായുള്ള ആദ്യ നിയമനം ഇവിടെയാണ്. ഗുസ്തി താരം കൂടിയാണ്. ഭാര്യ രാജ ലക്ഷ്മിയും ദേവധാറിൽ ഹിന്ദി അധ്യാപികയാണ്. രണ്ട് മക്കളുണ്ട്. കോവിഡുമായി ബന്ധപ്പെട്ട് അധ്യാപകരും സ്കൂളിൽ വരേണ്ടതില്ലെന്ന സർക്കാർ ഉത്തരവിനെ തുടർന്നാണ് ഇദ്ദേഹം നാട്ടിലേക്ക് പോയത്. സ്കൂളിന്റെ പൊതുവികസനത്തിന് യത്നിച്ചിരുന്ന ജനകീയ അധ്യാപകനായിരുന്നു.

സംസ്കാരം ഇന്ന് 12 മണിക്ക്.